Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിശ്രുത വധുവിനെ ആസിഡ് ഒഴിച്ച് പൊള്ളിച്ചു!!! 21കാരി ഗുരുതരാവസ്ഥയിൽ, ആക്രമണത്തിന് പിന്നിൽ...

ഗാസിയാബാദ് സ്വദേശി ഗുലിസ്ത(21) ആണ് ഗുരുതരാവസ്ഥയില്‍ ദില്ലി സഫ്ദര്‍ ജംഗ് ആശുപത്രിയില്‍ കഴിയുന്നത്.

ഗാസിയാബാദ്: പ്രതിശ്രുതവധുവിന് ആസിഡ് ആക്രമണത്തില്‍ ഗുരുതര പരിക്ക്. ഗാസിയാബാദ് സ്വദേശി ഗുലിസ്ത(21) ആണ് ഗുരുതരാവസ്ഥയില്‍ ദില്ലി സഫ്ദര്‍ ജംഗ് ആശുപത്രിയില്‍ കഴിയുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നു യുവതിയ്ക്ക് മേല്‍ അജ്ഞാതര്‍ ആസിഡ് ഒഴിയ്ക്കുകയായിരുന്നു.

വിവാഹ സ്വപ്‌നങ്ങള്‍

ഗാസിയാബാദ് സ്വദേശിയായ യുവാവുമായി ഗുലിസ്തയുടെ വിവാഹം ഉറപ്പിച്ചിരിയ്ക്കുകയായിരുന്നു. അടുത്തമാസം വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നത്. ഇതിന്റെ ഒരുക്കത്തിലായിരുന്ന യുവതിയുടെ ബന്ധുക്കള്‍.

ആക്രമണം

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നു ഗുലിസ്തയുടെ ദേഹത്ത് അജ്ഞാതര്‍ ആസിഡ് ഒഴിച്ചത്. യുവതിയുടെ നിലവിളി കേട്ടാണ് ബന്ധുക്കള്‍ വിവരം അറിഞ്ഞത്.

സഹോദരി പറയുന്നത്

മാര്‍ച്ച് 17ന് ആയിരുന്നു ഗുല്‌സ്തയുടെ മൂത്ത സഹോദരി സജ്‌നയുടെ വിവാഹം. കല്യാണത്തിന് ശേഷമുള്ള സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ സജ്‌നയും ഭര്‍ത്താവും വീട്ടിലെത്തിയിരുന്നു. ഉമ്മറത്തെ കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന ഗുലിസ്തയുടെ കരച്ചില്‍ കേട്ടാണ് തങ്ങള്‍ ഓടിച്ചെന്നതെന്ന് സജ്‌ന പറയുന്നു.

കാന്‍ കണ്ടെടുത്തു

1 ലിറ്ററിന്റെ കാന്‍ ഇവരുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. ഇതിലാണ് ആസിഡ് കൊണ്ടുവന്നതെന്ന് പോലീസ് പറയുന്നു. കാന്‍ എവിടെ നിന്ന് വാങ്ങിയതാണെന്നും പോലീസ് പരിശോധിയ്ക്കുന്നുണ്ട്.

ആക്രമണത്തിന് പിന്നില്‍

ആസിഡ് ആക്രമണത്തെ കുറിച്ച് ഗുല്‌സിതിന്റെ രക്ഷിതാക്കള്‍ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും ആരെയും സംശയിയ്ക്കുന്നതായി പറഞ്ഞിട്ടില്ല. പെണ്‍കുട്ടിയോട് ആര്‍ക്കെങ്കിലും പക ഉണ്ടായിരുന്നോ എന്ന് പോലീസ് അന്വേഷിയ്ക്കുന്നുണ്ട്.

ഗുരുതരാവസ്ഥയില്‍

മുഖത്തിനും ദേഹമാസകലം പൊള്ളലേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ദില്ലിയിലെ സഫ്ദര്‍ ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+