വിവാഹഭ്യര്‍ത്ഥന നിരസിച്ചു, ആസിഡ് ഒഴിച്ചു പ്രതികാരം
വിജയവാഡ: വിവാഹഭ്യര്‍ത്ഥന നിരസിക്കുന്ന പെണ്‍കുട്ടികള്‍ക്കു നേരെയുള്ള ആസിഡ് ആക്രമണം വര്‍ധിച്ചുവരുന്നു. വിജവാഡയില്‍ കഴിഞ്ഞ ദിവസം വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയുടെയും അമ്മയുടെയും മുഖത്ത് യുവാവ് ആസിഡ് ഒഴിച്ചു.
മച്ചിലിപട്ടണത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. ജ്വല്ലറി തൊഴിലാളിയായ സുഭാനിയെന്ന് 35കാരനാണ് തന്റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ചത്. തടയാന്‍ വന്ന അമ്മയ്ക്കും ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റു.

തന്റെ ആദ്യ ഭാര്യ മരിച്ചെന്നും മക്കളില്ലെന്നും പറഞ്ഞ് സുഭാനി പെണ്‍കുട്ടിയുടെ വീട്ടുകാരോട് രണ്ടാ വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. ബന്ധുക്കള്‍ സമ്മതം പറയുകയും ചെയ്തു. എന്നാല്‍ ഇയാളുടെ ആദ്യ ഭാര്യ ജീവിച്ചിരിപ്പുണ്ടെന്ന് മനസ്സിലാക്കിയ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.
യുവതി താമസിക്കുന്ന പ്രദേശത്ത് തന്നെയാണ് സുഭാനിയും കുടുംബവും താമസിച്ചിരുന്നത്. വിവാഹം മുടങ്ങിയതോടെ യുവതിയെ വിവാഹ പട്ടണത്തിലേക്കയക്കാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചു. ഇതില്‍ പ്രകോപിതനായാണ് യുവാവ് പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ചത്. സുഭാനി സ്വന്തം ദേഹത്തും ആസിഡ് ഒഴിച്ചെന്നാണ് വിവരം
ആസിഡ് ആക്രമണത്തില്‍ യുവതിയുടെ കാഴ്ച ശക്തി നഷ്ടപ്പെടുമെന്നാണ് മെഡിക്കല്‍ വൃത്തം അറിയിച്ചത്. യുവതിയുടെ അമ്മ അപകട നില തരണം ചെയ്തിട്ടുണ്ട്. സുഭാനിയും ചികിത്സയിലാണ്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications