റിയാലിറ്റി ഷോ താരത്തിന് നേരെ ആസിഡ് ആക്രമണം; സഹപാഠി അറസ്റ്റിൽ, പ്രണയാഭ്യർത്ഥന നിരസിച്ചതിന്...
ഭോപ്പാൽ: ടി വി റിയാലിറ്റി ഷോ താരത്തിന് നേരെ ആസിഡ് ആക്രമണം. മധ്യപ്രദേശ് ഇൻഡോറിലെ ബൻഗംഗയിലാണ് സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് ഒരു യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതി അമേരിക്കിയിലേക്ക് പേകാൻ ഇരിക്കെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ യുവതിയുടെ കാഴ്ച ഭാഗീകമായി നഷ്ടപ്പെട്ടു. വിശദാംശങ്ങൾ ഇങ്ങനെ..

റിയാലിറ്റി ഷോ താരം
മധ്യപ്രദേശിൽ ഏറെ പ്രചാരമുള്ള ഒരു ഡാൻസ് റിയാലിറ്റി ഷോയിലെ താരമായ രൂപാലി നിരാപുരേയ്ക്ക് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. 21 കാരിയായ രൂപാലി ഒരു പരിപാടിയിൽ പങ്കെടുക്കാനായി അമേരിക്കയിലേക്ക് പുറപ്പെടാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ആക്രമണം നടത്തുന്നത്.

അറസ്റ്റ്
രൂപാലിയെ ആക്രമിച്ച സംഭവത്തിൽ മഹേന്ദ്ര എന്ന മോനു സെൻ എന്ന യുവാവ് അറസ്റ്റിലായിട്ടുണ്ട്. ഡാൻസ് ക്ലാസ്സിൽ രൂപാലിയുടെ സഹപാഠിയാണ് മോനു സെൻ. ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. രൂപാലിയുടെ വീടിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം നടത്തിയത്.

പ്രണയാഭ്യർത്ഥന
പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിലാണ് രൂപാലിയെ ആക്രമിച്ചതെന്ന് മോനു സെൻ മൊഴി നൽകിയിട്ടുണ്ട്. ആദ്യ കാഴ്ചയിൽ തന്നെ രൂപാലിയോട് ഇഷ്ടം തോന്നിയിരുന്നു. നിരവധി തവണ പ്രണയാഭ്യർത്ഥന നടത്തിയിരുന്നെങ്കിലും രൂപാലി നിരസിക്കുകയായിരുന്നു. ഇതിൽ ദേഷ്യം തോന്നിയാണ് ഒടുവിൽ ആക്രമണം നടത്തിയതെന്ന് സോനു സെൻ പറഞ്ഞതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.

ഫോണിൽ വിളിച്ച്
രൂപാലിയെ ഫോണിൽ വിളിച്ച് വീടിന് പുറത്തേയ്ക്ക് വരാൻ സോനു ആവശ്യപ്പെടുകയായിരുന്നു. ഇത് പ്രകാരം രൂപാലി എത്തിയപ്പോഴേക്കും പുറത്ത് പതുങ്ങി നിന്ന സോനു രൂപാലിയുടെ മുഖത്തേയ്ക്ക് ആസിഡ് ഒഴിച്ച ശേഷം ഓടി രക്ഷപെടുകയായിരുന്നു.

കാഴ്ച നഷ്ടപ്പെട്ടു
ആക്രമണത്തിൽ രൂപാലിയുടെ കാഴ്ച ഭാഗീകമായി നഷ്ടപ്പെട്ടുവെന്നാണ് സൂചന, നിലവിൽ ഭാഗികമായി മാത്രമെ രൂപാലിക്ക് കാണാൻ സാധിക്കുന്നുള്ളുവെന്ന് ഡോക്ടർമാർ അറിയിച്ചു. കണ്ണിന്റെ കോർണിയയിൽ ആസിഡ് വീണ് പൊള്ളലേറ്റു.

സിസിടിവി
രൂപാലിക്ക് നേരെ ആക്രമണം നടത്തുന്ന സോനു സെന്നിന്റെ ദൃശ്യങ്ങൾ വീടിന് വെളിയിലുള്ള സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മുഖം പാതി മറച്ച് വീടിന് വെളിയിൽ നിൽക്കുന്ന സോനുവിനെ ദൃശ്യങ്ങളിൽ കാണാം. മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണമായിരുന്നുവെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്.

ആസിഡ് അല്ല
അതേസമയം ആസിഡ് ഉപയോഗിച്ചല്ല താൻ ആക്രമണം നടത്തിയതെന്ന് സോനു പറഞ്ഞതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. 20 രൂപയ്ക്ക് താൻ വാങ്ങിയ ഒരു രാസപദാർത്ഥം ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ആസിഡാണോ മറ്റ് രാസപദാർത്ഥങ്ങളാണോ ആക്രമണത്തിന് ഉപയോഗിച്ചതെന്ന് വ്യക്തമാകാൻ ഫോറൻസിക് പരിസോധന നടത്തുമെന്ന് പോലീസ് ഉദ്യോഗസ്ഥനായ പ്രശാന്ത് ചൗബേ പറഞ്ഞു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications