Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹാഭ്യര്‍ഥന നിരസിച്ചു, വാരണാസിയില്‍ റഷ്യന്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം

വാരണാസി: വിവാഹഭ്യര്‍ഥന നിരസിച്ചതിന് വാരണാസിയില്‍ റഷ്യന്‍ യുവതിക്ക് നേരെ ആസിഡ് ആക്രണം. ഇന്നു രാവിലെയായിരുന്നു സംഭവം. 23 കാരിയായ ദാരിയ യുറിയേവ എന്ന യുവതിക്കാണ് പൊള്ളലേറ്റത്. 45 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കണ്ണിന്റെ നില ഗുരുതരമാണ്. പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വിനോദ സഞ്ചാരിയായ യുറിയേവ മുന്നു ദിവസം മുന്‍പാണ് ഇന്ത്യയിലെത്തിയത്. വാരണാസിയിലെ നന്ദ് നഗര്‍ കോളനനിയില്‍ ഹൃദയ് ലാല്‍ ശ്രിനിവാസ്തവയുടെ വീട്ടില്‍ പെയ്ംഗ് ഗസ്റ്റ് ആയി താമസിച്ചു വരികയായിരുന്നു. അതിനിടെയിലാണ് ആക്രമണത്തിനിരയായത്. ഹൃദയയുടെ ചെറുമകന്‍ സിദ്ധാര്‍ഥയാണ് ആക്രമണം നടത്തിയത്. യുറിയേവ തന്റെ ബാല്‍ക്കണിയില്‍ കിടന്നുറങ്ങുകയായിരുന്നു ഇന്നു പുലര്‍ച്ചെ സിദ്ധാര്‍ഥ് ഇവിടെയെത്തി ആക്രമിക്കുകയായിരുന്നു.

acid-attack

മൂന്നുമാസം മുന്‍പ് യുറിയേവ ഇവിടെ താമസിച്ചിരുന്നു. ഇതിനിടയില്‍ സിദ്ധാര്‍ഥ് യുറിയേവയോട് വിവാഹാഭ്യര്‍ഥന നടത്തി. ഇത് യുറിയേവ നിരസിക്കുകയായിരുന്നു. വീസ കാലാവധി തീരുന്നതിനാല്‍ റഷ്യയിലേക്ക് മടങ്ങുകയായിരുന്നു. ഇത് സിദ്ധാര്‍ഥിനെ ചൊടിപ്പിച്ചു.

എന്നാല്‍ സിദ്ധാര്‍ഥ് തന്റെ സുഹൃത്ത് മാത്രമാണെന്ന് മജിസ്‌ട്രേറ്റിനെ അറിയിച്ചു. സിദ്ധാര്‍ഥ് മാനികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് ഒളിവിലാണ്. പിതാവിനെ പോലിസ് ചോദ്യം ചെയ്തു വരികയാണ്. സംഭവത്തെകുറിച്ച് റഷ്യന്‍ എംബസിയും റിപ്പോര്‍ട്ടിന് ആവശ്യപ്പെട്ടിട്ടുണ്ട്. യുവതിയുടെ ചികിത്സാ ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+