പൊലീസിനും രക്ഷയില്ല ! വനിതാ പൊലീസിന്റെ മുഖത്ത് ആസിഡെറിഞ്ഞു!
തമിഴ്‌നാട്ടില്‍ വനിതാ പൊലീസിന് നേരെ ആസിഡ് ആക്രമണം. അജ്ഞാതരാണ് ആക്രമണം നടത്തിയത്.
വെല്ലൂര്‍: തമിഴ്‌നാട്ടില്‍ വനിതാ കോണ്‍സ്റ്റബിളിന് നേരെ ആസിഡ് ആക്രമണം. തിരുപത്തിയൂര്‍ വനിതാ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ലാവണ്യയ്ക്ക് നേരെയാണ് ആസിഡാക്രമണം ഉണ്ടായത്. ലാവണ്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെല്ലൂര്‍ സിഎംഎസ് ആശുപത്രിയില്‍ ചികില്‍സയിലാണ് ലാവണ്യ. ലാവണ്യയുടെ മുഖവും കൈകളും പൊള്ളിയിട്ടുണ്ട്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

അജ്ഞാതരായ 2 പേരാണ് ആസിഡാക്രമണം നടത്തിയത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ഡ്യൂട്ടി കഴിഞ്ഞ് വൈകിട്ട് മടങ്ങവെയാണ് അജ്ഞാതര്‍ വഴിയില്‍ പതിയിരുന്ന് ആക്രമണം നടത്തിയത്. ജോലിക്ക് ശേഷം സഹോദരന്റെ വീട്ടിലേക്ക് പോവുകയായിരുന്നു ലാവണ്യ. ആക്രമണ സമയത്ത് പൊലീസ് യൂണിഫോമിലായിരുന്നു.ആസിഡ് എറിഞ്ഞ ശേഷം ഓടി രക്ഷപ്പെട്ടവര്‍ക്കായുള്ള അന്വേഷണത്തിലാണ് തിരുപത്തിയൂര്‍ പൊലീസ്. ഇതിനായി 5 പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.












Click it and Unblock the Notifications