കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിസ്‌കാള്‍ പ്രണയത്തിലൂടെ ആസിഡ് ആക്രമണ ഇരയ്ക്ക് പുതുജീവിതം

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: രാജ്യത്ത് ആസിഡ് ആക്രമണ ഇരകള്‍ ഒരുകാലത്ത് വീടിനുള്ളില്‍ ഒതുങ്ങിക്കഴിയുകയായിരുന്നു പതിവ്. മുഖ്യധാരയിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള അപകര്‍ഷതാബോധം അവരെ അത്തരമൊരു ജീവിതത്തിലേക്ക് തള്ളിവിടുകയായിരുന്നു. എന്നാലിപ്പോള്‍ ഇവര്‍ക്കുവേണ്ടിയുള്ള സംഘടനകള്‍ സജീവമായതോടെ മറ്റാരെയും പോലെ സമൂഹത്തില്‍ ഇടപെടാന്‍ ഇവരും ശ്രമിച്ചു തുടങ്ങിയിട്ടുണ്ട്.

ഇത്തരത്തില്‍ മുംബൈയില്‍ നിന്നാണ് ഒരു പ്രചോദനകഥ വാര്‍ത്തയാകുന്നത്. ആസിഡ് ആക്രമണത്തിന് ഇരയായ ലളിത ബെന്‍ ബന്‍സി എന്ന ഇരുപത്തിയാറുകാരി വിവാഹ ജീവിതത്തിലേക്ക് ചുവടുവെയ്ക്കുകയാണ്. മിസ്‌കാളിലൂടെ പരിചയ്‌പെട്ട രവിശങ്കറു(27)മായി പ്രണയമാവുകയും അത് വിവാഹത്തിലെത്തുകയുമായിയിരുന്നു.

acidattack

2012ലാണ് ലളിതയ്ക്ക് ആസിഡ് ആക്രമണമുണ്ടാകുന്നത്. ചെറിയ വാക്കുതര്‍ക്കത്തിനിടെ കസിന്‍ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ഇതിനുശേഷം 17 സര്‍ജറികള്‍ ചെയ്‌തെങ്കിലും മുഖം പഴയ രൂപത്തിലേക്ക് മടങ്ങിവന്നില്ല. ഇതിനിടയിലാണ് രവിശങ്കറിനെ പരിചയപ്പെടുന്നത്. തങ്ങളുടെ പ്രണയം ഏറ്റവും മനോഹരമായ ഒന്നാണെന്നാണ് രവിശങ്കര്‍ പ്രതികരിച്ചത്.

തന്റെ അമ്മയോട് മാത്രമേ സമ്മതം വാങ്ങാനുണ്ടായിരുന്നുള്ളൂ. പ്രണയിക്കാനും ജീവിക്കാനുമുള്ള അവകാശം ലളിതയ്ക്കുമുണ്ട്. വിവാഹശേഷം റാഞ്ചിയിലോ മുംബൈയിലോ ലളിതയുടെ ആഗ്രഹപ്രകാരം ജീവിക്കുമെന്നും രവിശങ്കര്‍ പറഞ്ഞു. പ്രൈവറ്റ് കമ്പനിയില്‍ സിസിടിവി ഓപ്പറേറ്ററായ രവിശങ്കറിന് സ്വന്തമായി പെട്രോള്‍ പമ്പുമുണ്ട്.

English summary
Acid attack woman found love: 26-year-old from Mumbai on her wedding day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X