വളഞ്ഞിട്ട് മര്‍ദ്ദിച്ചു.... ഒടുവില്‍ പക തീരാതെ കണ്ണിലെ കൃഷ്ണമണിക്കുള്ളില്‍ ആസിഡ് കുത്തി വെച്ചു
തൊഴിലുടമയുടെ ഭാര്യയുമായി ഒളിച്ചോടിയതിനെ തുടര്‍ന്ന് ട്രാക്റ്റര്‍ ഡ്രൈവറായ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കണ്ണില്‍ ആസിഡ് കുത്തിവെച്ചു. ബിഹാറിലാണ് അതിക്രൂരമായ സംഭവം നടന്നത്. ആസിഡ് കുത്തിവെച്ചതോടെ ഇയാളുടെ കാഴ്ച നഷ്ടമായി. സംഭവത്തില്‍ ഇന്നലെ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു.

ഒളിച്ചോടി
ബിഹാറിലെ പിപ്ര ചൗക്കില്‍ വെച്ചാണ് യുവാവിന് നേരെ ആക്രമണം നടന്നത്.ട്രാക്ടര്‍ ഡ്രൈവറായ യുവാവിന് തൊഴിലുടമയുടെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നു. ഇരുവരും ചേര്‍ന്ന് ഫെബ്രുവരി ആറിന് ഒളിച്ചോടി.

തട്ടികൊണ്ടു പോയി
തുടര്‍ന്ന് തൊഴിലുടമ തന്റെ ഭാര്യയെ യുവാവ് തട്ടികൊണ്ടു പോയതായി പോലീസില്‍ പരാതി നല്കി.

മൊഴി നല്കി
എന്നാല്‍ ഫിബ്രവരി 16 ന് യുവതി നേരിട്ട് കോടതിയില്‍ എത്തി മൊഴി നല്കി. ഭര്‍ത്താവിനൊപ്പം പോകാനാണ് താത്പര്യമെന്നായിരുന്നു കോടതിയില്‍ യുവതി പറഞ്ഞത്.

കാരണം അവ്യക്തം
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവരെ ഭര്‍ത്താവിനൊപ്പം വിടാന്‍ പോലീസ് സമ്മതിച്ചു. അതേസമയം എന്തിനാണ് യുവതി തിരിച്ച് വന്നതെന്നോ കോടതിയില്‍ മൊഴി നല്കിയതെന്നോ ഉള്ള കാര്യത്തില്‍ ഇപ്പോഴളും അവ്യക്തത തുടരുകയാണ്.

ഭര്‍തൃസഹോദരന്റെ വിളി
എന്നാല്‍ യുവതിയുടെ ഭര്‍തൃസഹോദന്‍ യുവാവിനെ വിളിച്ച് ചേട്ടത്തിക്ക് തന്റെ ഒപ്പം വരാനാണ് താത്പര്യം എന്ന് യുവാവിനെ അറിയിച്ചു. തെഗ്ര സ്റ്റേഷനിലെത്തി അവളെ കൂട്ടി കൊണ്ടു പോകണമെന്നും ഇയാള്‍ യുവാവിനോട് ആവശ്യപ്പെട്ടു.

വഴി മധ്യേ
ഇതു പ്രകാരം സ്റ്റേഷനിലേക്ക് വരുന്നതിനിടെയാണ് യുവാവിനെതിരെ അതിക്രൂ ആക്രമണം നടന്നത്. ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയും കണ്ണില്‍ ആസിഡ് കുത്തി വെയ്ക്കുകയും ചെയ്ത സംഘം ഉടന്‍ രക്ഷപ്പെട്ടു.

കാഴ്ച നഷ്ടപ്പെട്ടു
ഉടന്‍ തന്നെ ഇയാളെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും കാഴ്ചശക്തി നഷ്ടപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications