കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വളഞ്ഞിട്ട് മര്‍ദ്ദിച്ചു.... ഒടുവില്‍ പക തീരാതെ കണ്ണിലെ കൃഷ്ണമണിക്കുള്ളില്‍ ആസിഡ് കുത്തി വെച്ചു

  • By Desk
Google Oneindia Malayalam News

തൊഴിലുടമയുടെ ഭാര്യയുമായി ഒളിച്ചോടിയതിനെ തുടര്‍ന്ന് ട്രാക്റ്റര്‍ ഡ്രൈവറായ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കണ്ണില്‍ ആസിഡ് കുത്തിവെച്ചു. ബിഹാറിലാണ് അതിക്രൂരമായ സംഭവം നടന്നത്. ആസിഡ് കുത്തിവെച്ചതോടെ ഇയാളുടെ കാഴ്ച നഷ്ടമായി. സംഭവത്തില്‍ ഇന്നലെ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു.

ഒളിച്ചോടി

ഒളിച്ചോടി

ബിഹാറിലെ പിപ്ര ചൗക്കില്‍ വെച്ചാണ് യുവാവിന് നേരെ ആക്രമണം നടന്നത്.ട്രാക്ടര്‍ ഡ്രൈവറായ യുവാവിന് തൊഴിലുടമയുടെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നു. ഇരുവരും ചേര്‍ന്ന് ഫെബ്രുവരി ആറിന് ഒളിച്ചോടി.

തട്ടികൊണ്ടു പോയി

തട്ടികൊണ്ടു പോയി

തുടര്‍ന്ന് തൊഴിലുടമ തന്‍റെ ഭാര്യയെ യുവാവ് തട്ടികൊണ്ടു പോയതായി പോലീസില്‍ പരാതി നല്‍കി.

മൊഴി നല്‍കി

മൊഴി നല്‍കി

എന്നാല്‍ ഫിബ്രവരി 16 ന് യുവതി നേരിട്ട് കോടതിയില്‍ എത്തി മൊഴി നല്‍കി. ഭര്‍ത്താവിനൊപ്പം പോകാനാണ് താത്പര്യമെന്നായിരുന്നു കോടതിയില്‍ യുവതി പറഞ്ഞത്.

കാരണം അവ്യക്തം

കാരണം അവ്യക്തം

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവരെ ഭര്‍ത്താവിനൊപ്പം വിടാന്‍ പോലീസ് സമ്മതിച്ചു. അതേസമയം എന്തിനാണ് യുവതി തിരിച്ച് വന്നതെന്നോ കോടതിയില്‍ മൊഴി നല്‍കിയതെന്നോ ഉള്ള കാര്യത്തില്‍ ഇപ്പോഴളും അവ്യക്തത തുടരുകയാണ്.

ഭര്‍തൃസഹോദരന്‍റെ വിളി

ഭര്‍തൃസഹോദരന്‍റെ വിളി

എന്നാല്‍ യുവതിയുടെ ഭര്‍തൃസഹോദന്‍ യുവാവിനെ വിളിച്ച് ചേട്ടത്തിക്ക് തന്‍റെ ഒപ്പം വരാനാണ് താത്പര്യം എന്ന് യുവാവിനെ അറിയിച്ചു. തെഗ്ര സ്റ്റേഷനിലെത്തി അവളെ കൂട്ടി കൊണ്ടു പോകണമെന്നും ഇയാള്‍ യുവാവിനോട് ആവശ്യപ്പെട്ടു.

വഴി മധ്യേ

വഴി മധ്യേ

ഇതു പ്രകാരം സ്റ്റേഷനിലേക്ക് വരുന്നതിനിടെയാണ് യുവാവിനെതിരെ അതിക്രൂ ആക്രമണം നടന്നത്. ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയും കണ്ണില്‍ ആസിഡ് കുത്തി വെയ്ക്കുകയും ചെയ്ത സംഘം ഉടന്‍ രക്ഷപ്പെട്ടു.

കാഴ്ച നഷ്ടപ്പെട്ടു

കാഴ്ച നഷ്ടപ്പെട്ടു

ഉടന്‍ തന്നെ ഇയാളെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും കാഴ്ചശക്തി നഷ്ടപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു.

English summary
A mob assaulted a man and injected acid in his eyes leaving him blind for allegedly eloping with his employer's wife here following which a person has been arrested in the case, police said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X