മുന്ന് പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ആക്രമം; ആര്‍ക്കും ഈ ഗതിയുണ്ടാകരുതെന്ന് പെണ്‍കുട്ടികള്‍
കൊല്‍ക്കത്ത: മൂന്ന് പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ആക്രമണം. പശ്ചിമ ബംഗാളിലെ ബങ്കുരയില്‍ വച്ചാണ് ആക്രമണം നടന്നത്. കോളേജ് കഴിഞ്ഞ് തിരിച്ച് വരുന്ന വഴിയാണ് പെണ്‍കുട്ടികള്‍ക്ക് നേര്‍ക്ക് ആക്രമണമുണ്ടായത്.
ബസില്‍ നിന്ന് ഇറങ്ങിയ ഉടന്‍ പെണ്‍കുട്ടികള്‍ക്ക് നേര്‍ക്ക് അക്രമി ആസിഡ് എറിയുകയായിരുന്നു. പൊള്ളലേറ്റ പെണ്‍കുട്ടികളെ ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ അക്രമിയെ സംബന്ധിച്ച് പോലീസ് സൂചനയൊന്നും ലഭിച്ചിട്ടില്ല.

ട്യൂഷന്‍ കഴിഞ്ഞ് വൈകീട്ട് വീട്ടിലേക്ക് മടങ്ങുമ്പോള്‍, ബസില്‍ നിന്നും ഇറങ്ങുമ്പോഴായിരുന്നു ആക്രമണം നടന്നത്. അക്രമം നടത്തിയത് ആരാണെന്ന് അറിയില്ല. അരെയും സംശയവുമില്ല. എന്നാല്‍ മറ്റാര്‍ക്കും നേരെ ഈ ക്രൂരത ആവര്‍ത്തിക്കാതിരിക്കാന്‍ അക്രമികളെ തൂക്കിലേറ്റണമെന്ന് അക്രത്തിന് ഇരയായ ഒരു പെണ്‍കുട്ടി പറഞ്ഞു.












Click it and Unblock the Notifications