ബിജെപിയേക്കാള്‍ വലിയ രാമഭക്തിയോ കോണ്‍ഗ്രസിന്? മോദിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി
ജനുവരി 12ന് വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടാണ് പരാതി.
ദില്ലി: ശ്രീരാമ ഭഗവാന്റെ പേര് രാഷ്ട്രീയ കാര്യങ്ങള്‍ക്ക് ഉപയോഗിച്ചുവെന്ന് കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ കോണ്‍ഗ്രസിന്റെ പരാതി. ജനുവരി 12ന് വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടാണ് പരാതി.

കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രയില്‍ രാമായണ ദര്‍ശനം എക്‌സ്ബിഷന്‍ ഉദ്ഘാടനം ചെയ്യവെയാണ് മോദി വിവാദമായി പ്രസംഗിച്ചത്. ഈ പരിപാടി മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുകയായിരുന്നു. ശ്രീരാമന്‍, അയോധ്യ, രാമരാജ്യം, ഹനുമാന്‍ജി, ഭാരതം എന്നീ വാക്കുകള്‍ മോദി ഉപയോഗിച്ചത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണന്ന് കോണ്‍ഗ്രസ് പറയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മതം ഉപയോഗിക്കരുതെന്ന് അടുത്തിടെ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.
മതപരമായ വാക്കുകള്‍ തന്റെ സര്‍ക്കാരുമായി ബന്ധപ്പെടുത്തിയാണ് മോദി സംസാരിച്ചത്. ശ്രീരാമന്റെ നയങ്ങളും ബിജെപി നയങ്ങളും പ്രധാനമന്ത്രി താരതമ്യം ചെയ്ത് പ്രസംഗിച്ചിരുന്നു. മതപരമായ കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുകയായിരുന്നു മോദിയുടെ ലക്ഷ്യമെന്ന് പരാതിയില്‍ പറയുന്നു.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് കാണിച്ചെന്ന് കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവ്‌ദേകറും മുക്താര്‍ അബ്ബാസ് നഖ്വിയും തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ചൊവ്വാഴ്ച പരാതി നല്‍കിയിരുന്നു. ഇതിന് തിരിച്ചടിയായാണ് കോണ്‍ഗ്രസ് നടപടിയെന്ന് വിലയിരുത്തുന്നു.












Click it and Unblock the Notifications