കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ പറഞ്ഞപ്പോള്‍ ആദ്യം എന്നെ ട്രോളി; പക്വതയുള്ള നടപടികള്‍ സ്വീകരിക്കണം'

  • By Anupama
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊറോണ വൈറസ് രോഗത്തിന്റെ വ്യാപനം തടയാന്‍ പക്വവും അടിയന്തിരവുമായ നടപടികള്‍ സ്വീകരിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന പി.ചിദംബരം. രാജ്യത്ത് കൊറോണ രോഗ ബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് പി ചിദംബരം രംഗത്തെത്തിയത്. ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട് ഇറ്റലില്‍ നിന്നും ഇന്ത്യ പാഠം ഉള്‍ക്കൊള്ളണമെന്നും ചിദംബരം പറഞ്ഞു.

രാജ്യത്തിതുവരയേും 425 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ 15 പേര്‍ക്ക് കൂടി പുതുതായി രോഗം ബാധിച്ചതായി കണ്ടെത്തി. ഇതോടെ സംസ്ഥാനത്ത് ആകെ കൊറോണ വൈറസ് രോഗം ബാധിച്ചവരുടെ എണ്ണം 89 ആയിരിക്കുകയാണ്. ഇന്ത്യയിലൊട്ടാകെ 80 നഗരങ്ങളാണ് കൊറോണ വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി മാര്‍ച്ച് 31 വരെ പൂര്‍ണമായി അടച്ചിടുന്നത്. ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂ എന്നീ നഗരങ്ങളുള്‍പ്പെടെയുള്ള നഗരങ്ങളാണ് ഈ പട്ടികയിലുള്ളത്. കൊറോണ വൈറസ് വ്യാപനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ചിദംബരം നേരത്തേയും രംഗത്തെത്തിയിരുന്നു.

ഇറ്റലി

ഇറ്റലി

കൊറോണ വൈറസിന്റെ ആഗോള തലസ്ഥാനം ചൈനയില്‍ നിന്നും ഇറ്റലിയിലേക്ക് മാറിയിരിക്കുകയാണ്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണയെന്നാണ് പ്രധാനമന്ത്രി ഗുസെപ്പെ കോന്റെയുടെ പരാമര്‍ശം. ഇറ്റലിയിലെ സാഹചര്യത്തില്‍ നിന്നും ഇന്ത്യ പാഠം ഉള്‍ക്കൊള്ളണമെന്നം ചിദംബരം പറഞ്ഞു. നിരന്തരമായുള്ള പ്രതിരോധ നടപടികള്‍ കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ സഹായിക്കുമെന്നും പക്വതയോടെ പെരുമാറേണ്ട സമയമാണിപ്പോഴെന്നും ചിദംബരം വ്യക്തമാക്കി.

ലോക്ക്ഡൗണ്‍

ലോക്ക്ഡൗണ്‍

രാജ്യത്ത് രണ്ടാഴ്ച്ച മുതല്‍ നാലാഴ്ച്ചവരെ ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ ഞാന്‍ ഒരാഴ്ച്ചയായി ആവശ്യപ്പെടുകയാണ്. എന്നാല്‍ എന്റെ ആവശ്യത്തിന് ചില സമയത്ത് നിശബ്ദതയോടേയും മറ്റു ചില സന്ദര്‍ഭങ്ങളില്‍ ട്രോളുകളിലൂടെയുമാണ് മറുപടി ലഭിച്ചതെന്നും ചിദംബരം പറഞ്ഞു. രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ചിദംബരം നേരത്തേയും രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ജനതാ കര്‍ഫ്യൂവിനെ പിന്തുക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും അത് പാലിക്കുമെന്നുമായിരുന്നു ചിദംബരം പറഞ്ഞത്.

സാമ്പത്തിക പ്രതിസന്ധി

സാമ്പത്തിക പ്രതിസന്ധി

കൊറോണ വൈറസ് രോഗത്തിന് പിന്നാലെ രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് വരാന്‍ പോകുന്നതെന്നും ചിദംബരം പറഞ്ഞു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ കഴിയുമെന്നും അത് മനുഷ്യന്റെ ജീവന്‍ നഷ്ടപ്പെടുന്നതിനേക്കാള്‍ വലുതല്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കൊറോണ വൈറസാണെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്ന് ചിദംബരം നേരത്തെ വിമര്‍ശിച്ചിരുന്നു. അത്തരം പ്രസ്താവനകളോട് താന്‍ യോജിക്കുന്നില്ലെന്നും ജിഡിപി വളര്‍ച്ചാ നിരക്കിലെ ഇടിവ് നേരത്തെ തന്നെ ഉള്ളതാണെന്നുമായിരുന്നു ചിദംബരം പറഞ്ഞത്.

Recommended Video

cmsvideo
80 Cities Across India Go Into Lockdown Till March 31. What It Means?
നിര്‍ദേശങ്ങള്‍

നിര്‍ദേശങ്ങള്‍

കൊറോണ വൈറസ് മൂലമുണ്ടാകുന്ന സാമ്പത്തിക തകര്‍ച്ച കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനാണ്. അതിന് ആദ്യം ചെയ്യേണ്ടത് തൊഴില്‍, വേതനം എന്നിവ സംരിക്ഷിക്കലാണ്. അടുത്ത ആറ് മാസത്തിനുള്ളില്‍ കൊറോണയെ പ്രതിരോധിക്കുന്നതിനായി സര്‍ക്കാര്‍ 5,00,000 കോടി രൂപ കണ്ടെത്തണമെന്നും ഇത് സര്‍ക്കാരിന്റെ സാമ്പത്തികവും ധാര്‍മ്മികവുമായ അനിവാര്യതയാണെന്നും പി.ചിദംബരം വ്യക്തമാക്കി. അതേസമയം രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ എല്ലാ പൗരന്മാരും ഗൗരവത്തോടെ കാണുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

English summary
Act Boldly, Act Now To Check Spread Of Coronavirus said chidambaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X