ഇഡിയുടെ മുഴുവൻ സമയ ഡയറക്ടറായി രാഹുൽ നവിൻ; നിയമനം രണ്ട് വർഷത്തേക്ക്
ഡൽഹി: എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇ ഡി) മുഴുവൻ സമയ ഡയറക്ടറായി രാഹുൽ നവിനെ കേന്ദ്രസർക്കാർ രണ്ട് വർഷത്തേക്ക് നിയമിച്ചു. ബുധനാഴ്ചയാണ് സർക്കാർ ഉത്തരവിലൂടെ ഈ തീരുമാനം പ്രഖ്യാപിച്ചത്.
" എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറായി സ്‌പെഷ്യൽ ഡയറക്‌ടർ, ഐആർഎസ് (ഐടി:93074) ശ്രീ രാഹുൽ നവിൻ്റെ നിയമനത്തിന് മന്ത്രിസഭയുടെ അപ്പോയിൻ്റ്‌മെൻ്റ് കമ്മിറ്റി അംഗീകാരം നൽകിയിട്ടുണ്ട്," പേഴ്സണൽ & ട്രെയിനിംഗ് വകുപ്പിൽ നിന്നുള്ള ഒരു ഉത്തരവിൽ പറയുന്നു.

57 കാരനായ നവിൻ 2019 നവംബറിൽ ഇഡി യിൽ സ്പെഷ്യൽ ഡയറക്ടറായി നിയമിതനായി. 1993 ബാച്ചിലെ ഐ ആർ എസ് ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആക്ടിംഗ് ഡയറക്ടറായി ചുമതലയേറ്റു. അദ്ദേഹം ഇടക്കാല തലവനായി കാലത്ത് കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെയും ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനുംന്റെയും ഉൾപ്പെടെ സുപ്രധാന അറസ്റ്റുകൾ നടന്നു.
സഞ്ജയ് കുമാർ മിശ്രയുടെ ഇ ഡി ഡയറക്ടറുടെ കാലാവധി ആവർത്തിച്ച് നീട്ടിയതിന് കേന്ദ്രസർക്കാരിനെ സുപ്രീം കോടതി നേരത്തെ വിമർശിച്ചിരുന്നു. വകുപ്പിനുള്ളിൽ മിശ്രയല്ലാതെ കഴിവുള്ള ഉദ്യോഗസ്ഥർ ഇല്ലേയെന്നും കോടതി ചോദിച്ചു. ഇതേത്തുടർന്നാണ് നവിനെ ആക്ടിംഗ് ഇ ഡി മേധാവിയായി നിയമിച്ചത്.
രണ്ട് ക്രിമിനൽ നിയമങ്ങൾക്ക് കീഴിലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിന് ഇ ഡിക്ക് ചുമതലയുണ്ട്: കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പി എം എൽ എ), ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫൻഡേഴ്സ് ആക്റ്റ് (എഫ്ഇ ഒ എ). ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെൻ്റ് ആക്ട് (ഫെമ) പ്രകാരമുള്ള സിവിൽ വ്യവസ്ഥകളും ഇത് കൈകാര്യം ചെയ്യുന്നു. നവിൻ്റെ അനുഭവപരിചയം അദ്ദേഹത്തിൻ്റെ പുതിയ സ്ഥാനത്തേക്ക് തുടർച്ചയും വൈദഗ്ധ്യവും കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications