പുല്‍വാമ ഭീകരാക്രമണം: ഭീകരനെ പുകഴ്ത്തി പോസ്റ്റിട്ട വിദ്യാര്‍ത്ഥി ബെംഗളൂരുവില്‍ അറസ്റ്റില്‍
ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട വിദ്യാര്‍ത്ഥി അറസ്റ്റില്‍. ബെംഗളൂരുവിലെ രേവ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി താഹിര്‍ ലത്തീഫ് (22) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.പുല്‍വാമ ഭീകരന്‍ ആദില്‍ ദറിന്‍റെ വീഡിയോ പങ്കുവെച്ച് പുകഴ്ത്തിയതിനാണ് ലത്തീഫ് അറസ്റ്റിലായത്.

മുഹമ്മദ് ആദില്‍ ദറിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ലത്തീഫ് ഭീകരാക്രണത്തെ പുകഴ്ത്തി പോസ്റ്റിടകയും ചെയ്തു.ഇതോടെ കൂടെയുണ്ടായിരുന്ന മറ്റ് വിദ്യാര്‍ത്ഥികള്‍ പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച രാവിലെയോടെ ലെത്തീഫിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഭീകരാക്രമണത്തെ പിന്തുണച്ച് എത്തിയ നിരവധി വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജയ്പൂരിലെ നിംസ് യൂനിവേഴ്സിറ്റിയിലുള്ള നാല് വിദ്യാര്‍ത്ഥികളെ ഇന്ത്യാ വിരുദ്ധ പരാമര്‍ശം നടത്തിയതിന് സസ്പെന്‍റ് ചെയ്തു. ഡെറാഡൂണിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച നാല് പേരെ യുപിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications