ബിന്നിക്കെതിരെ രണ്ട് ദിവസത്തിനകം നടപടി
ദില്ലി: ആംആദ്മി പാര്‍ട്ടിയ്‌ക്കെതിരെ പരസ്യമായി രംഗത്തെത്തിയ എംഎല്‍എ വിനോദ് കുമാര്‍ ബിന്നിയുടെ വിഷയത്തില്‍ രണ്ട് ദിവസത്തിനകം നടപലടിയെടുക്കുമെന്ന് എഎപിയുടെ മുതിര്‍ന്ന നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു.
അരവിന്ദ് കെജ്രിവാളിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന എഎപിയുടെ രാഷ്ട്രീയകാര്യ യോഗത്തിന് ശേഷം ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു യോഗേന്ദ്ര യാദവ്.

തത്വങ്ങളില്‍ നിന്നും തെരഞ്ഞെടുപ്പ് വാദ്ഗാദങ്ങളില്‍ നിന്നും പാര്‍ട്ടി വ്യതിചലിയ്ക്കുകയാണെന്നും അരവിന്ദ് കെജ്രിവാള്‍ നുണയനാണെന്നും ബിന്നി പറഞ്ഞിരുന്നു.
ബിന്നിയുടെ വിവാദ പ്രസ്താവനെ തുടര്‍ന്ന് വിശദീകരണം ആവശ്യപ്പെട്ട് പാര്‍ട്ടി നോട്ടീസ് അയച്ചിരുന്നു. ഞായറാഴ്ച ചേര്‍ന്ന എഎപിയുടെ യോഗത്തില്‍ അച്ചടക്ക സമിതിയെ നിയമിച്ചു.
എഎപി ദേശീയ സെക്രട്ടറി പങ്കജ് ഗുപ്തയുടെ നേത്യത്വത്തിലാണ് അച്ചടക്ക സമിതി പ്രവര്‍ത്തിയ്ക്കുക. ബിന്നിയ്‌ക്കെതിരെ നടപടിയെടുക്കുന്നതും ഈ കമ്മിറ്റിയാവും. ബിന്നിയ്ക്ക് പുറമെ സോമനാഥ് ഭാരതിയെപ്പറ്റിയും യോഗത്തില്‍ ചര്‍ച്ച ചെയ്തു












Click it and Unblock the Notifications