കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതീവഗുരുതരം; കൊവിഡില്‍ ഇറ്റലിയേയും സ്‌പെയിനിനേയും മറികടന്ന് ഇന്ത്യ; രോഗബാധിതര്‍ 1,12,359

Google Oneindia Malayalam News

ദില്ലി: ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ തുടര്‍ന്ന് പോരുന്തോറും രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുകയാണ്. ആഗോള തലത്തില്‍ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം കണക്കാക്കുമ്പോള്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. എന്നാല്‍ ദിനം പ്രതി രാജ്യത്ത് അഞ്ചായിരത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത്. ഇന്ത്യയില്‍ കൊവിഡ് ബാധയുമായി ബന്ധപ്പെട്ടുള്ള ഏറ്റവും പുതിയ നിരക്കുകള്‍ ഇപ്രകാരമാണ്.

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി: മരിച്ചത് തൃശൂര്‍ ചാവക്കാട് സ്വദേശിസംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി: മരിച്ചത് തൃശൂര്‍ ചാവക്കാട് സ്വദേശി

ഇന്ത്യ അഞ്ചാം സ്ഥാനത്ത്

ഇന്ത്യ അഞ്ചാം സ്ഥാനത്ത്

അമേരിക്കക്ക് പിന്നാലെ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളായിരുന്നു ഇറ്റലിയും സ്‌പെയിനും. എന്നാല്‍ നിലവില്‍ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഇരു രാജ്യങ്ങളേയും മറികടന്ന് അഞ്ചാം സ്ഥാനത്തെത്തി നില്‍ക്കുകയാണ്. തെക്കേ അമേരിക്കയും ആഫ്രിക്കയിലുമാണ് കൊവിഡ് പിടിമുറുക്കിയിരിക്കുന്നത്. തെക്കേ അമേരിക്കയില്‍ കൂടുതല്‍ രോഗ ബാധയും ബ്രസീലിലാണ്.

ചികിത്സയിലുള്ളത്

ചികിത്സയിലുള്ളത്

കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 63624 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്. ഇറ്റലിയില്‍ ഇത് 62752 ഉം സ്‌പെയിനില്‍ 54768 പേരുമാണ് കൊവിഡ് ചികിത്സയിലുള്ളത്. അമേരിക്കയില്‍ വ്യാഴാഴ്ച്ച മാത്രം 28,044 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ബ്രസീലില്‍ ഒറ്റ ദിവസം കൊണ്ട് 16730 പേരും റഷ്യയില്‍ 8849 പേര്‍ക്കുമാണ് ഒറ്റ ദിവസം കൊണ്ട് രോഗം സ്ഥിരീകരിച്ചത്.

അഞ്ചായിരത്തിലേറെ കേസുകള്‍

അഞ്ചായിരത്തിലേറെ കേസുകള്‍

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1.1 ലക്ഷം കടന്നിരിക്കുകയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 5609 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാമത്തെ തവണയാണ് രാജ്യത്ത് ഒറ്റ ദിവസം കൊണ്ട് ഇത്രയും കൂടിയ നിരക്കില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ഇന്ത്യയില്‍ കൊവിഡ് ബാധിതര്‍ 1,12,359 ആയി. 3435 പേര്‍ മരണപ്പെടുകയും ചെയ്തു.

 രോഗമുക്തി

രോഗമുക്തി

രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നുവെന്നത് ഇന്ത്യയെ സംബന്ധിച്ച് ആശ്വാസുമുള്ള കാര്യമാണ്. നിലവില്‍ ഇത് 40 ശതമാനമാണ് രോഗമുക്തി നേടുന്നവരുടെ നിരക്ക്. അതേസമയം ഇത് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്ന മാര്‍ച്ച് 25 ന് മുന്‍പ് ഏഴ് ശതമാനമായിരുന്നു. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് റഷ്യയാണ്.

 മഹാരാഷ്ട്ര

മഹാരാഷ്ട്ര

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്. ഇവിടെ രോഗികളുടെ എണ്ണം 40000 കടന്നു. മുംബൈയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത്. ഇവിടെ 25000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 2345 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് പുറത്ത് വിട്ട കണക്ക്പ്രകാരം ഇവിടെ 41642 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Recommended Video

cmsvideo
kerala is going to take crucial decissions
 തമിഴ്‌നാട്

തമിഴ്‌നാട്

മഹാരാഷ്ട്രക്ക് പിന്നാലെ തമിഴ്‌നാട്ടിലാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. ഒറ്റ ദിവസം കൊണ്ട് ഇവിടെ 776 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 7 പേര്‍ മരണപ്പെടുകയും ചെയ്തു. ഇതുവരേയും സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് 94 പേരാണ് മരണപ്പെട്ടത്.തമിഴ്നാട്ടില്‍ ചെന്നൈയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ മാത്രം 567 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 12448 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

English summary
Active Covid-19 Cases in India crossed the number of patients in Italy And Spain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X