കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിര്‍ഭയ ഡോക്യുമെന്ററി; പ്രതികളുടെ കോളനിയില്‍ പ്രദര്‍ശിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു

  • By Gokul
Google Oneindia Malayalam News

ദില്ലി: ദില്ലി കൂട്ടബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് ബിബിസി പുറത്തിറക്കിയ ഇന്ത്യാസ് ഡോട്ടര്‍ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ആസിഡാക്രമണങ്ങള്‍ക്ക് എതിരെയുള്ള എന്‍.ജി.ഒയുടെ തലവനാദ് കേദന്‍ ദീക്ഷിദിനെയാണ് അറസ്റ്റ് ചെയ്തത്. കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിനാണ് അറസ്റ്റ്.

കേസിലെ മുകേഷ് സിങ് അടക്കമുള്ള പ്രതികളുടെ വാസസ്ഥലമായിരുന്ന ഡല്‍ഹിയിലെ ആര്‍.കെ പുരത്തെ രവിദാസ് ക്യാമ്പിലാണ് കേദന്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. പ്രദര്‍ശനവിവരം അറിഞ്ഞതോടെ കേദനെ പിടികൂടാനുള്ള തിരച്ചിലിലായിരുന്നു പോലീസ്. ഇയാളെ സഹായിച്ച മറ്റുളളവരെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

delhi-gang-rape

പ്രതിയായ മുകേഷ് സിങും പ്രതികളുടെ അഭിഭാഷകരും ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ അധിക്ഷേപിക്കുന്നത് ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ഡോക്യുമെന്ററി നിരോധിച്ചത്. അതേസമയം, ഇന്ത്യയില്‍ എല്ലായിടത്തും ഇത് പ്രദര്‍ശിപ്പിക്കണമെന്നാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത്.

എല്ലാ ജനങ്ങളും കണ്ടിരിക്കേണ്ടതിനാലാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതെന്ന് കേദന്‍ ദീക്ഷിദ് പറഞ്ഞു. ഡോക്യുമെന്ററി ഇംഗ്ലീഷിലായതിനാല്‍ കോളിനിയിലെ ചിലര്‍ ഡോക്യുമെന്ററി കണ്ടിരുന്നില്ല. പീഡനക്കേസിലെ മുഖ്യ പ്രതിയായ മുകേഷ് സിങ്, ഇയാളുടെ സഹോദരന്‍, കൂടാതെ മറ്റു രണ്ടു പ്രതികളും താമസിച്ചിരുന്നത് രവിദാസ് ക്യാമ്പിലായിരുന്നു.

English summary
Activist arrested for Screening of banned 'India's Daughter'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X