കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന് ഭാരതരത്‌ന: തിര. കമ്മീഷന് പരാതി നല്‍കി

Google Oneindia Malayalam News

ദില്ലി: ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറിന് ഭാരതരത്‌ന പുരസ്‌കാരം നല്‍കിയതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വിവരാവകാശ പ്രവര്‍ത്തകനായ ദേബാശിഷ് ആണ് സച്ചിന് ഭാരതരത്‌ന നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഈ സമയത്ത് സച്ചിന് ഭാരതരത്‌ന പുരസ്‌കാരം നല്‍കുന്നത് സച്ചിന്‍ ആരാധകരായ വോട്ടര്‍മാരെ സ്വാധീനിക്കാനാണ് എന്നാണ് ആരോപണം.

രാജ്യസഭയിലേക്ക് കോണ്‍ഗ്രസ് തന്നെ നോമിനേറ്റ് ചെയ്തിട്ടുള്ള എം പിയാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍. നടപടി ക്രമങ്ങള്‍ തെറ്റിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ഭാരതരത്‌ന പ്രഖ്യാപിച്ചത്. ദില്ലി, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറാം എന്നീ അഞ്ച് സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് സര്‍ക്കാര്‍ പ്രഖ്യാപനം. സാധാരണ ഗതിയില്‍ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചാണ് ഭാരതരത്‌ന പ്രഖ്യാപനം ഉണ്ടാറുള്ളത്.

sachin

ആഭ്യന്തര മന്ത്രാലയത്തിന്റെ എതിര്‍പ്പിനെ അവഗണിച്ചാണ് പ്രധാനമന്ത്രിയുടെ ഓഫീസ് സച്ചിന് ഭാരതരത്‌ന നല്‍കാനുള്ള തിരുമാനം എടുത്തത് എന്നും റിപ്പോര്‍ട്ടുണ്ട്. വിവരാവകാശ പ്രവര്‍ത്തകനായ സുഭാഷ് അഗര്‍വാളിന്റെ ചോദ്യത്തിന് മറുപടിയായി ആഭ്യന്തര മന്ത്രാലയം തന്നെയാണ് ഇക്കാര്യം പറഞ്ഞത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി, മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രിയെക്കൊണ്ട് സച്ചിന് പുരസ്‌കാരം നല്‍കിച്ചു എന്നൊരു ആരോപണവും നിലവിലുണ്ട്.

24 വര്‍ഷത്തെ കരിയറിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച സച്ചിന് ഭാരതരത്‌ന പുരസ്‌കാരം നല്‍കിയതിനെ മറ്റ് പല കാരണത്താലും ആളുകള്‍ ചോദ്യം ചെയ്യുന്നുണ്ട്. ധ്യാന്‍ ചന്ദിനെപ്പോലും അവഗണിച്ച് സച്ചിന് ഭാരതരത്‌ന പുരസ്‌കാരം നല്‍കിയ സര്‍ക്കാര്‍ നിലപാടാണ് ആരോപണവിധേയമാകുന്നത്. സച്ചിന്‍ എന്ന ജനകീയകളിക്കാരന്റെ താരമൂല്യം ഉപയോഗിക്കാനുള്ള കോണ്‍ഗ്രസിന്റെ രാഷ്ട്രീയക്കളിയാണ് പുരസ്‌കാരം എന്നും ആരോപണമുണ്ട്.

English summary
RTI activist moves EC against Sachin Tendulkar getting Bharat Ratna.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X