• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിതാവിന്‍റെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ മറ്റാരുമില്ല: നടാഷ നര്‍വാളിന് ഇടക്കാല ജാമ്യം അനുവദിച്ചു

Google Oneindia Malayalam News

ദില്ലി: ആക്ടിവിസ്റ്റ് നടാഷ നര്‍വാളിന് ദില്ലി ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അന്തരിച്ച പിതാവ് മഹാവീര്‍ നര്‍വാളിന്‍റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനാണ് നടാഷ നര്‍വാളിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. കോവിഡ് ബാധിതനായ മഹാവീര്‍ നര്‍വാള്‍ കഴിഞ്ഞ ദിവസം അന്തരിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) യുടെ മുതിര്‍ന്ന അംഗമായ മഹാവീര്‍ വിരമിച്ച് ശാസ്ത്രജ്ഞന്‍ കൂടിയാണ്.

രോഗാവസ്ഥ ഗുരുതരമായതിനെ തുടര്‍ന്ന് പിതാവിനെ സന്ദര്‍ശിക്കാന്‍ ജാമ്യം ആവസ്യപ്പെട്ട് നതാഷ കഴിഞ്ഞ ദിവസമാണ് ഇടക്കാല ജാമ്യം തേടി കോടതിയെ സമീപിക്കുന്നത്. എന്നാല്‍ കോടതി കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ഇതിനിടയില്‍ മഹാവീര്‍ മരണപ്പെടുകയായിരുന്നു. കോവിഡ് ബാധിതനായ സഹോദരന്‍ ആകാശ് നര്‍വാള്‍ ക്വാറന്‍റൈനിലാണ്. അതിനാല്‍ പിതാവിന്‍റെ അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ മറ്റാരുമില്ല. ഈ സാഹചര്യത്തിലാണ് നതാഷയ്ക്ക് ജാമ്യം നല്‍കുന്നതെന്ന് കോടതി വ്യക്തമാക്കി.

ദുഃഖത്തിൻറെയും വ്യക്തിപരമായ നഷ്ടത്തിൻറെയും ഈ മണിക്കൂറിൽ അപേക്ഷയ്ക്ക് ജാമ്യം അനുവദിക്കല്‍ അനിവാര്യമാണെന്ന് കരുതുന്നുവെന്ന് വ്യക്തമാക്കിയ കോടതി മൂന്ന് മാസത്തേക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. ദില്ലി പൊലീസും ജാമ്യത്തെ എതിര്‍ത്തില്ല. കേസ് സംബന്ധിച്ച് അഭിപ്രായ പ്രകടനം നടത്താന്‍ പാടില്ല, ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ശേഷം സ്വയം കീഴടങ്ങണം തുടങ്ങിയ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ

2020 ഫെബ്രുവരിയിയിലെ ദില്ലി കലാപം ആസുത്രണം ചെയ്തതില്‍ പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റ ചെയ്യപ്പെട്ട നടാഷ നര്‍വാള്‍ കഴിഞ്ഞ ഒരു വര്‍ഷമായി തിഹാര്‍ ജയിലില്‍ തടങ്കലില്‍ കഴിഞ്ഞ് വരികകയാണ്. സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടുന്ന ദില്ലി ആസ്ഥാനമായുള്ള "പിഞ്ച്ര ടോഡ്" എന്ന ഗ്രൂപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നതാഷയ്ക്കെതിരെ യുഎപിഎ പ്രകാരമാണ് ദില്ലി പൊലീസ് കേസ് ചുമത്തിയത്.

cmsvideo
    central government against supreme court | Oneindia Malayalam

    പല്ലവി ദോറയുടെ പുതിയ ചിത്രങ്ങള്‍ കാണാം

    English summary
    Activist Natasha Narwal granted interim bail by Delhi High Court
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X