കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഗാര്‍ പരിഷത്ത് കേസ്: സ്റ്റാന്‍ സ്വാമിക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു

Google Oneindia Malayalam News

മുംബൈ: പുരോഹിതനും ആക്ടിവിസ്റ്റുമായ സ്റ്റാന്‍ സ്വാമിക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു. മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്ന എല്‍ഗാര്‍ പരിഷത്ത് കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന 84കാരനായ സ്റ്റാന്‍ സ്വാമി നേരത്തെ ക്ഷീണിതനായിരുന്നു. തുടര്‍ന്ന് ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് കൊറോണ രോഗം സ്ഥിരീകരിച്ചത്.

s

പാര്‍കിസണ്‍സ് ഉള്‍പ്പെടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന വ്യക്തിയാണ് സ്റ്റാന്‍ സ്വാമി. ചികില്‍സ ആവശ്യാര്‍ഥമാണ് തലോജ ജയിലില്‍ നിന്ന് ഹോളി ഫാമിലി ആശുപ്രത്രിയിലേക്ക് മാറ്റിയത്. മെയ് 28നായിരുന്നു ഇത്. ഞായറാഴ്ചയാണ് കൊറോണ രോഗം സ്ഥിരീകരിച്ചത് എന്ന് അഭിഭാഷകന്‍ മിഹിര്‍ ദേശായി പറഞ്ഞു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് സ്വാമിക്ക് കൊറോണ ബാധിക്കാന്‍ കാരണമെന്ന് അഭിഭാഷകന്‍ കുറ്റപ്പെടുത്തി.

ഇന്ത്യന്‍ നാവിക സേനയുടെ അത്യാധുനിക ഹെലികോപ്റ്ററില്‍ മെഡിക്കല്‍ ഐസിയു സ്ഥാപിച്ചു: ചിത്രങ്ങള്‍

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി; മൂന്ന് തവണ ഗര്‍ഭഛിദ്രം നടത്തി, മുന്‍ മന്ത്രിക്കെതിരെ കേസ്...ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി; മൂന്ന് തവണ ഗര്‍ഭഛിദ്രം നടത്തി, മുന്‍ മന്ത്രിക്കെതിരെ കേസ്...

2020 ഓക്ടോബറില്‍ അറസ്റ്റിലായ ശേഷം തലോജ ജയിലിലായിരുന്നു സ്റ്റാന്‍ സ്വാമി. ചികില്‍സയ്ക്ക് വേണ്ടി ജാമ്യം അനുവദിക്കണമെന്ന് നേരത്തെ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. ജാമ്യം നല്‍കുന്നത് പിന്നീട് പരിഗണിക്കാമെന്നാണ് അന്ന് കോടതി പറഞ്ഞത്. ജെജെ ആശുപത്രിയില്‍ ചികില്‍സ നല്‍കാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ ജെജെ ആശുപത്രിയിലെ ചികില്‍സ വേണ്ടെന്നും നേരത്തെ അവിടെ ചികില്‍സിച്ചിരുന്നെങ്കിലും കാര്യമായ മാറ്റമുണ്ടായില്ലെന്നും സ്വാമി ബോധിപ്പിച്ചു. ജെജെ ആശുപത്രിയിലേക്ക് പോകുന്നതിനേക്കാള്‍ നല്ലത് ജയിലില്‍ കിടന്ന് മരിക്കുന്നതാണെന്നും സ്വാമി പ്രതികരിച്ചു.

മോദിയെ 'തള്ളി' ചീഫ് സെക്രട്ടറി; കൈവിടാതെ മമത കാക്കും? രാഷ്ട്രീയ കുരുക്കില്‍ വെട്ടിലായി ആലാപന്‍മോദിയെ 'തള്ളി' ചീഫ് സെക്രട്ടറി; കൈവിടാതെ മമത കാക്കും? രാഷ്ട്രീയ കുരുക്കില്‍ വെട്ടിലായി ആലാപന്‍

പിന്നീട് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറ്റാന്‍ കോടതി നിര്‍ദേശിച്ചത്. സ്വകാര്യ ആശുപത്രിയിലെ ചികില്‍സയുടെ ചെലവ് സര്‍ക്കാരിന് വഹിക്കാനാകില്ലെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ് വ്യക്തമാക്കിയിരുന്നു.

മഹാരാഷ്ട്രയിലെ പൂനെക്കടുത്ത ഭീമ കൊറേഗാവ് യുദ്ധ സ്മാരകത്തിലുണ്ടായ സംഘര്‍ഷത്തിലേക്ക് നയിച്ചത് എല്‍ഗാര്‍ പരിഷത്തില്‍ നടന്ന വിദ്വേഷ പ്രസംഗമാണ് എന്നാണ് പോലീസ് കണ്ടെത്തല്‍. 2017 ഡിസംബര്‍ 31നാണ് ഈ പരിപാടി നടന്നത്. മാവോയിസ്റ്റ് ബന്ധമുള്ളവരാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചതെന്നു പോലീസ് പറയുന്നു. ഈ കേസില്‍ പ്രതി ചേര്‍ത്താണ് സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തത്.

കിടിലന്‍ ലുക്കില്‍ നമിത റാവു; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
രോഗികൾക്ക് കരുത്ത് പകര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രി | Oneindia Malayalam

English summary
Activist Stan Swamy Tests Positive For Coronavirus; He is now Holy Family Hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X