കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമൂഹ്യ പ്രവര്‍ത്തക സുനിത കൃഷ്ണന്‍ ആശുപത്രിയില്‍; കൊറോണയെന്ന് സംശയം

Google Oneindia Malayalam News

ഹൈദരാബാദ്: പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക സുനിത കൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡിലാണ് സുനിതയെ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ബാങ്കോക്കില്‍ നിന്നും തിരിച്ചെത്തിയ അവര്‍ക്ക് പനിയും ചുമയും ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

1

അതേസമയം സുനിതയുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിനിടെ തെലങ്കാനയില്‍ ഒരു കൊറോണ കേസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഏത് ജില്ലയില്‍ നിന്നാണെന്ന് വ്യക്തമല്ല. പാര്‍ലമെന്ററി ഗ്രൂപ്പിനെ അഭിസംബോധന ചെയ്യാനാണ് താന്‍ ബാങ്കോക്കിലേക്ക് പോയതെന്ന് സുനിത പറയുന്നു. രണ്ട് ദിവസം അവിടെ ചെലവഴിച്ചു. തുടര്‍ച്ചയായ ചുമ കാരണമാണ് പരിശോധനയ്ക്കായി താന്‍ ആശുപത്രിയില്‍ എത്തിയത്.

താന്‍ ആശുപത്രിയിലെത്തി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആശുപത്രി അധികൃതര്‍ പരിശോധന നടത്താന്‍ വൈകിയെന്ന് സുനിത പരാതിപ്പെടുന്നു. രാവിലെ 9.30ന് ആശുപത്രിയിലെത്തിയ തന്നെ പരിശോധിച്ചത് രണ്ട് മണിക്കൂര്‍ വൈകി 11.20നാണ്. ഉച്ചയ്ക്ക് 12.30നാണ് സാമ്പിളുകള്‍ എടുത്തതെന്നും അവര്‍ പറയുന്നു. അതേസമയം, സുനിതയുടെ സാമ്പിളുകള്‍ എടുത്തതായും പരിശോധന ഫലം നാളെ വരുമെന്നും ഗാന്ധി ആശുപത്രി സൂപ്രണ്ട് ഡോ ശ്രാവണ്‍ കുമാര്‍ പറഞ്ഞു.

രോഗം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം കൊറോണയാണെന്ന് സംശയമുള്ള 102 കേസുകള്‍ ഗാന്ധി ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ഇവയില്‍ 83 രോഗികളില്‍ നിന്നും മാത്രമേ സാമ്പിളുകള്‍ എടുത്തിട്ടുള്ളു.
പൂനെയിലെ നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കാണ് സാമ്പിളുകള്‍ അയച്ചത്. എന്നാല്‍ അവയെല്ലാം തന്നെ നെഗറ്റീവ് ഫലമായിരുന്നു.

English summary
activist sunitha krishnan admitted to hospital with suspected coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X