കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദളിതുകള്‍ ഗട്ടര്‍ വൃത്തിയാക്കിയാല്‍ മതി... സമരം ചെയ്യേണ്ട... നോദീപ് കൗറിന് സ്വകാര്യ ഭാഗങ്ങളിലും മര്‍ദ്ദനം

Google Oneindia Malayalam News

ദില്ലി: കര്‍ഷക സമരത്തെ പിന്തുണച്ചതിന് പിന്നാലെ ഹരിയാന പോലീസ് അറസ്റ്റ് ചെയ്ത ദളിത് ആക്ടിവിസ്റ്റ് നോദീപ് കൗറിന് കസ്റ്റഡിയില്‍ നേരിടേണ്ടി വന്നത് ക്രൂര പീഡനം. വനിതാ പോലീസിന്റെ സാന്നിധ്യമില്ലാതെ കഴിഞ്ഞ ജനുവരി 12നാണ് നോദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. മുടി പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോയ അവരെ പോലീസുകാര്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചു. എല്ലുകള്‍ക്ക് പൊട്ടലുണ്ട്. നഖം മുറിച്ചുകളഞ്ഞു. കാലിനടിയിലും മര്‍ദ്ദിച്ചു, സ്വകാര്യ ഭാഗങ്ങളില്‍ വടി കൊണ്ട് അടിച്ചു. അടിയന്തരവാസ്ഥാ കാലത്തെ പീഡനമുറകള്‍ താന്‍ അനുഭവിച്ചുവെന്ന് നോദീപ് കൗര്‍ മാധ്യമങ്ങളോട് പറഞ്ഞു.

n

അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ ബന്ധു മീന ഹാരിസിന്റെ ട്വീറ്റിലൂടെ ആഗോള തലത്തില്‍ ചര്‍ച്ചയായ യുവതിയാണ് നോദീപ് കൗര്‍. നീ ദളിത് ആണെന്നും ആ രീതിയില്‍ പെരുമാറണമെന്നും പോലീസ് ഭീഷണിപ്പെടുത്തി. ഗട്ടറുകള്‍ വൃത്തിയാക്കി ജീവിക്കേണ്ട നീ ഉന്നതര്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചത് തെറ്റാണ്. ആരാണ് നിനക്ക് അതിന് അവകാശം തന്നത് എന്നാണ് പോലീസ് തന്നോട് ചോദിച്ചതെന്ന് നോദീപ് കൗര്‍ പറയുന്നു. ഹരിയാനയിലെ ജയിലിലായിരുന്ന ഇവര്‍ക്ക് പഞ്ചാബ് ഹരിയാന ഹൈക്കോടതിയില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജാമ്യം കിട്ടിയത്.

ദൃശ്യം2 വിമാനത്തിലിരുന്ന് കണ്ടെന്ന് അബ്ദുള്ളക്കുട്ടി; വ്യാജനെന്ന് വിമര്‍ശനം, ന്യായീകരിച്ച് വീണ്ടുമെത്തിദൃശ്യം2 വിമാനത്തിലിരുന്ന് കണ്ടെന്ന് അബ്ദുള്ളക്കുട്ടി; വ്യാജനെന്ന് വിമര്‍ശനം, ന്യായീകരിച്ച് വീണ്ടുമെത്തി

ഹരിയാനയിലെ സോനിപത്ത് പോലീസ് സ്‌റ്റേഷനില്‍ വച്ചാണ് നോദീപ് കൗറിനെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. പോലീസ് കസ്റ്റഡിയില്‍ ഏര്‍ക്കേണ്ടി വന്ന മര്‍ദ്ദനം സംബന്ധിച്ച് ജാമ്യ ഹര്‍ജിയില്‍ അവര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. കൊലപാതകം, കൊലപാതക ശ്രമം എന്നിവയുള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വ്യവസായ സ്ഥാപനത്തിനെതിരെ സമരം ചെയ്ത സംഭവത്തിലാണ് പോലീസ് നടപടി. സ്ഥാപനത്തോട് പണം ആവശ്യപ്പെട്ടുവെന്നും പോലീസ് പറയുന്നു.

യുഡിഎഫില്‍ ഞെട്ടല്‍; കോണ്‍ഗ്രസില്‍ നേതാക്കളുടെ കൂട്ടരാജി, മുസ്ലിം ലീഗിലും... 4ന് കൂടുതല്‍ രാജിയുണ്ടാകുംയുഡിഎഫില്‍ ഞെട്ടല്‍; കോണ്‍ഗ്രസില്‍ നേതാക്കളുടെ കൂട്ടരാജി, മുസ്ലിം ലീഗിലും... 4ന് കൂടുതല്‍ രാജിയുണ്ടാകും

നിര്‍ബന്ധപൂര്‍വം ഒരുപാട് വെള്ളക്കടലാസുകളില്‍ ഒപ്പ് വയ്‌ക്കേണ്ടി വന്നു. തനിക്കെതിരെ ഒരു തെളിവും പോലീസിന്റെ കൈവശമില്ലെന്ന് നോദീപ് കൗര്‍ പറയുന്നു. മറ്റൊരു ആക്ടിവിസ്റ്റ് 24കാരനായ ശിവ കുമാറിനും പോലീസ് കസ്റ്റഡിയില്‍ ക്രൂരമായ പീഡനം ഏല്‍ക്കേണ്ടി വന്നു. ഇയാളുടെ ശരീരത്തില്‍ മര്‍ദ്ദനം കാരണം നിറം മാറിയിട്ടുണ്ട്. എല്ലുകള്‍ക്ക് പൊട്ടലുണ്ട്. നഖം മുറിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ ഇതെല്ലാം പോലീസ് നിഷേധിക്കുന്നു. ജോലി തടസപ്പെടുത്തുകയും പോലീസുകാരെ മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് നോദീപിനെതിരെ പോലീസ് ആരോപിക്കുന്നത്.

English summary
Activists Nodeep Kaur describe police brutally tortured in custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X