Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉറുമ്പ് ചത്താലും ഭൂമി കുലുങ്ങിയാലും ഉത്തരവാദി മുസ്ലീം; വിദ്വേഷ പരാമർശത്തിൽ നടൻ അജാസ് ഖാൻ അറസ്റ്റിൽ

മുംബൈ; നടനും മുൻ ബിഗ് ബോസ് താരവുമായ അജാസ് ഖാൻ അറസ്റ്റിൽ . ഫേസ്ബുക്ക് ലൈവിലൂടെ വിദ്വേഷപരമായ പരാമർശം നടത്തിയതിന് ശനിയാഴ്ചയാണ് നടനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്താൻ ശ്രമം, മാനനഷ്ടം, വിദ്വേഷ സംസാരം, നിരോധന ഉത്തരവിന്‍റെ ലംഘനം എന്നീ കേസുകൾ ചുമത്തിയാണ് അറസ്റ്റ്.

 ഫേസ്ബുക്ക് ലൈവിൽ

ഫേസ്ബുക്ക് ലൈവിൽ

ഒരു ഉറുമ്പ് ചാവുകയാണെങ്കിൽ മുസ്‌ലിമാണ് ഉത്തരവാദി, ആന ചെരിഞ്ഞാൽ മുസ്‌ലിം ഉത്തരവാദിയാണ്. ദില്ലിയില്‍ ഒരു ഭൂകമ്പമുണ്ടായാൽ മുസ്‌ലിമാണ് ഉത്തരവാദി. ഏത് സംഭവത്തിനും ഒരു മുസ്‌ലിം ഉത്തരവാദിയാണ്. എന്നാൽ ഈ ഗൂഢാലോചനയ്ക്ക് ഉത്തരവാദികള്‍ ആരാണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ' എന്നായിരുന്നു ഫേസ്ബുക്ക് ലൈവിൽ എത്തി അജാസ് ഖാൻ പറഞ്ഞത്.

 മുസ്ലീങ്ങളെ അപകീർത്തിപ്പെടുത്താൻ

മുസ്ലീങ്ങളെ അപകീർത്തിപ്പെടുത്താൻ

മുസ്ലീങ്ങളെ അപകീർത്തിപ്പെടുത്താനുള്ള ബിജെപിയുടെ ഗൂഡാലോചനയാണ് നടക്കുന്നത്. അതുവഴി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ആദിത്യ താക്കറെയും അപകീർത്തി പെടുത്തുകയണ് ബിജെപിയുടെ ലക്ഷ്യം. സാമുദായിക രാഷ്ട്രീയം കളിച്ച് മഹാരാഷ്ട്രയുടെ അധികാരം ഉദ്ദവ് താക്കറെയില്‍ നിന്ന് തട്ടിയെടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും നടൻ പറഞ്ഞിരുന്നു.

 കുടിയേറ്റ തൊഴിലാളികൾ

കുടിയേറ്റ തൊഴിലാളികൾ

ലോക്ക് ഡൗണിനിടയില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികൾ ബാന്ദ്രയില്‍ തെരുവിലിറക്കിയതിനു പിന്നില്‍ ബിജെപിയാണെന്നും ഖാന്‍ ആരോപിച്ചിരുന്നു. ഐപിസി 153 എ, 117, 121 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്. നേരത്തേയും അജാസ് ഖാൻ അറസ്റ്റിലായിട്ടുണ്ട്.

 നേരത്തേയും

നേരത്തേയും

പൊതു ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ സ്പര്‍ധയുണ്ടാക്കുന്നതും വ്യത്യസ്ത മതങ്ങളിലെ ജനവിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുന്ന തരത്തിലുള്ള വീഡിയോകൾ പങ്കുവെച്ചുവെന്നും ആരോപിച്ച് കഴിഞ്ഞ ജുലൈയിൽ നടനെ അറസ്റ്റ് ചെയ്തിരുന്നു. അതിന് മുൻപ് 2018 ഒക്ടോബറിലും നടനെ അറസ്റ്റ് ചെയ്തിരുന്നു.

 അശ്ലീല സന്ദേശങ്ങൾ

അശ്ലീല സന്ദേശങ്ങൾ

മയക്കുമരുന്ന്‌ കൈവശം വച്ചതിന്റെ പേരില്‍ മുംബൈയിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു നടനെ പോലീസ് പിടികൂടിയത്. 2016ല്‍ ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്യുന്ന യുവതിയ്ക്ക് അശ്ലീല സന്ദേശങ്ങളും നഗ്നഫോട്ടോകളും അയച്ചതിന്റെ പേരിലും നടന്‍ അറസ്റ്റിലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+