ബിഹാറില്‍ ബിജെപിക്കുവേണ്ടി വോട്ടു പിടിക്കാന്‍ അജയ് ദേവ്ഗണ്‍
പറ്റ്‌ന: സ്വന്തം സംസ്ഥാനമായ ബിഹാറില്‍ നടക്കുന്ന നിയമയഭാ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ നിന്നും മുതിര്‍ന്ന ബിജെപി നേതാവും എംപിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ മാറിനില്‍ക്കവെ, മറ്റൊരു ബോളിവുഡ് നടനായ അജയ് ദേവഗണിനെ ബിജെപി തെരഞ്ഞെടുപ്പ് ഗോദയിലിറക്കി. ബിജെപിയുടെ വിവിധ ജില്ലകളിലെ റാലികളില്‍ അജയ് ദേവ്ഗണ്‍ അഭിസംബോധന ചെ്തു.
ജമുയ്, ലഖിസാരായ്, നവാദ തുടങ്ങിയ ജില്ലകളില്‍ നടത്തിയ റാലികളില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി അജയ് ദേവ്ഗണ്‍ വോട്ടഭ്യര്‍ഥിച്ചു. തന്റെ ഹിറ്റ് ചിത്രങ്ങളായ ഗംഗാജല്‍, അപഹരണ്‍ തുടങ്ങിയ സിനിമകളെ ഉദ്ധരിച്ചുകൊണ്ടായിരുന്നു സിംഗം സൂപ്പര്‍ ഹീറോ ജനങ്ങള്‍ക്കിടയിലേക്കിറങ്ങിയത്.

സിനിയിലെന്ന പോലെ പകല്‍ സമയത്തുപോലും കൊലപാതവും, തട്ടിക്കൊണ്ടുപോകലും, കവര്‍ച്ചയുമെല്ലാം ബിഹാറില്‍ സാധാരണമാണെന്ന് അജയ് ദേവ്ഗണ്‍ പറഞ്ഞു. സിനിമയ്ക്കുവേണ്ടി ഇത്തരം കാര്യങ്ങള്‍ അറിയുവാനായി താന്‍ നേരത്തെ ബിഹാറില്‍ എത്തിയിരുന്നെന്നും അജയ് പറയുന്നു.
ജനങ്ങള്‍ക്ക് മാറ്റത്തിന്റെ സമയമാണിതെന്ന് അജയ് ദേവ്ഗണ്‍ പറഞ്ഞു. നിയമം നോക്കുകുത്തിയാകുന്ന സംസ്ഥാനത്ത് അതിന് മാറ്റം വരണമെന്നാണ് ആഗ്രഹിക്കുന്നത്. അതിനാല്‍ ഇത്തവണ എന്‍ഡിഎയ്ക്ക് വോട്ടു ചെയ്യണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. അടുത്തിടെ പുറത്തിറങ്ങിയ അജയ് ദേവഗണിന്റെ ദൃശ്യം ഹിന്ദിയില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. മലയാളം സിനിമയുടെ റീമേക്കായിരുന്നു ഹിന്ദിയിലെ ദൃശ്യം.












Click it and Unblock the Notifications