നടൻ അജിത്ത് ആശുപത്രിയിൽ; ആരാധകർ ആശുപത്രിക്ക് മുന്നിൽ, മാനേജർ പറഞ്ഞത് ഇങ്ങനെ
ചെന്നൈ: നടൻ അജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ പരിശോധനകൾക്കായാണ് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശങ്കപ്പെടാനൊന്നും ഇല്ലെന്നും പതിവ് പരിശോധനകളുടെ ഭാഗമാണെന്നുമാണ് അദ്ദേഹത്തിന്റ മാനേജർ സുരേഷ് ചന്ദ്ര വ്യക്തമാക്കിയത്.
അതേസമയം അജിത്ത് ആശുപത്രിയിലാണെന്ന വാർത്ത പരന്നതോടെ അദ്ദേഹത്തിന്റെ ആരാധകർ ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടി. വിടാമുയർച്ചി എന്ന സിനിമയുടെ ചിത്രീകരണത്തിനായി 15 ന് അസർബൈജാനിലേക്ക് പോകാനിരിക്കേയാണ് അദ്ദേഹം ചികിത്സ തേടിയത്.

വിദേശത്ത് പോകുന്നതിന് മുമ്പ് ആളുകൾ ആരോഗ്യ പരിശോധനയ്ക്ക് വിധേയനാകേണ്ടത് നിർബന്ധമാണ്. അജിത്ത് ഇത് സ്ഥിരമായി ചെയ്യാറുണ്ടെന്നും ഇത്തവണയും അജിത്ത് പരിശോധനയ്ക്കി വിധേയനായി എന്നുമാണ് വിവരം.
അതേ സമയം അജിത്തിന് ബ്രെയിൻ ട്യൂമറിന്റെ ഓപ്പറേഷൻ ചെയ്യുന്നുവെന്ന തരത്തിൽ വന്ന വാർത്തകൾ ശരിയല്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പതിവ് ആരോഗ്യ പരിശോധനയിൽ ചെവിക്ക് താഴെ ഞരമ്പുകൾക്ക് ബലക്കുറവുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തിയിരുന്നുവെന്നും അരമണിക്കൂറിനുള്ളിൽ അതിനുള്ള ചികിത്സ പൂർത്തിയാക്കിയെന്നുമാണ് ലക്ഷ്മികാന്ത് എക്സിൽ പങ്കുവെച്ച വിവരം. ഇപ്പോൾ അദ്ദേഹത്തെ സാധാരണ വാർഡിലേക്ക് മാറ്റി. ഇന്ന് രാത്രിയോ നാളെ രാവിലെയോ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യും.
ബൈക്ക് യാത്രയിൽ വളരെ താൽപര്യമുളള അജിത്തിനെ നേരത്തെ നിരവധി പരിക്കുകൾ പറ്റിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഡോക്ടറും ശസ്ത്രക്രിയാ വിദഗ്ധനുമായ നരേഷ് പത്മനാഭൻ അജിത്തിന് നിരവധി പരിക്കുകൾ ഉണ്ടായിട്ടുണ്ടെന്നും പക്ഷാഘാതം ഉണ്ടാവാനുള്ള അവസ്ഥയിലേക്ക് എത്തിയിരുന്നുവെന്നും നേരത്തെ പറഞ്ഞിരുന്നു. നാലോ അഞ്ചോ തവണ ബൈക്കിൽ സ്റ്റണ്ട് ചെയ്യുന്നതിനിടെ അദ്ദേഹത്തിന് പരിക്കേറ്റിട്ടുണ്ട് എന്ന് മുൻപ് നരേഷ് പറഞ്ഞിരുന്നു. ഇപ്പോൾ അജിത് കുമാർ തന്റെ വരാനിരിക്കുന്ന ചിത്രമായ 'വിടമുയാർച്ചി' എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗിൻ്റെ തിരക്കിലാണ്
അദ്ദേഹത്തിൻ്റെ സെർവിക്കൽ നട്ടെല്ലിൽ, ഡിസെക്ടമി സർജറി രണ്ട് തലങ്ങളിൽ നടത്തിയിട്ടുണ്ടെന്നും നാഡീവ്യവസ്ഥയിൽ സമ്മർദ്ദം ചെലത്തുന്ന നട്ടെല്ലിൽ നിന്ന് ഒരു അസ്ഥി നീക്കം ചെയ്തിരുന്നതായും പറഞ്ഞിരുന്നു. ഒരു ലംബർ ഡിസെക്ടമിയും അദ്ദേഹത്തിന് നടത്തിയിട്ടുണ്ടെന്നും രണ്ട് കാൽമുട്ട് സന്ധികളിലും ലിഗമെൻ്റ് ടിയർ ഓപ്പറേഷന് വിധേയനായതായും നരേഷ് വെളിപ്പെടുത്തിയിരുന്നു. താരം രണ്ട് തോളിലും ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുമുണ്ട്. അദ്ദേഹത്തിന് ബൈസെപ്‌സ് ടെൻഡോൺ ടിയർ സംഭവിച്ചിരുന്നു. അത് ശസ്ത്രക്രിയയിലൂടെ വീണ്ടും ഘടിപ്പിക്കേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications