Get Updates
Get notified of breaking news, exclusive insights, and must-see stories!

'വലിമൈ' ചിത്രീകരണത്തിനിടെ നടൻ അജിത്തിന് വീണ്ടും പരിക്ക്; ഷൂട്ടിങ്ങ് നിർത്തിവെച്ചു

ഹൈദരാബാദ്; നടൻ തല അജിത് കുമാറിന് സിനിമാ ചിത്രീകരണത്തിനിടെ അപകടം. 'വലിമൈ' സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടൻ വീണ്ടും അപകടത്തിൽ പെട്ടത്. ബൈക്ക് റേസ് രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ അജിത്തിന്റെ കൈക്കും കാലിനും പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. വിവരങ്ങളിലേക്ക്

 ബൈക്ക് ചേസിങ്ങ് ചിത്രീകരണം

ബൈക്ക് ചേസിങ്ങ് ചിത്രീകരണം

ബൈക്കുകളോട് കമ്പമുള്ള നടൻ പലപ്പോഴും ഡ്യൂപ്പുകൾ ഇല്ലാതെയാണ് ചേയ്സിങ്ങ് രംഗങ്ങൾ ഷൂട്ട് ചെയ്യാറുള്ളത്. നേരത്തേ ഫിബ്രവരിയിലും വലിമൈയുടെ ഷൂട്ടിങ്ങിനെടെ അജിത്ത് അപകടത്തിൽ പെട്ടിരുന്നു. അന്നും ചേസിങ് സീൻ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം.

 കൈകാലുകൾക്ക് പരിക്കേറ്റു

കൈകാലുകൾക്ക് പരിക്കേറ്റു

റെയ്സിങ്ങിനെടെ ബൈക്ക് തെന്നിമറിയുകയായിരുന്നു.. തുടർത്ത് കൈകാലുകൾക്ക് പരിക്കേറ്റു. അന്ന് കുറച്ച് നേരം ഷൂട്ടിങ്ങ് നിർത്തിവെച്ചെങ്കിലും സ്ക്ഡ്യൂൾ പൂർത്തിയാക്കിയ ശേഷമായിരുന്നു നടൻ സെറ്റിൽ നിന്ന് മടങ്ങിയത്. എന്നാൽ ഇത്തവണ കർശനമായ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ.

 ചിത്രീകരണം നിർത്തിവെച്ചു

ചിത്രീകരണം നിർത്തിവെച്ചു

പരിക്കുകൾ ഭേദമാകാൻ സമയമെടുക്കുമെന്നും ഡോക്ടർമാർ പറഞ്ഞതായാണ് റിപ്പോർട്ടുകൾ. ഇതോടെ സിനിമയ അടുത്ത ഘട്ട ചിത്രീകരണം ഹൈദരാബാദിൽ തുടങ്ങുന്നതിന് മുന്നോടിയായി ഒരു മാസം ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ

 ജനവരിയിൽ

ജനവരിയിൽ

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ‘വലിമൈ'യുടെ ചിത്രീകരണം ജനവരിയിലാണ് തുടങ്ങിയത്. ‘നേർകൊണ്ട പാർവൈ' എന്ന ചിത്രത്തിനുശേഷം അജിത്തും എച്ച് വിനോദും ഒന്നിക്കുന്ന ചിത്രമായ‘വലിമൈ' യുടെ നിർമാണം ബോണി കപൂറാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+