ഉറക്കം വളരെ കുറവാണ് എന്ന് അജിത് കുമാര്‍; കഴിഞ്ഞ ദിവസം ഉറങ്ങിയത് രണ്ട് മണിക്കൂര്‍
നടന്‍ അജിത് കുമാര്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ ഉറക്കത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. താരം വളരെ കുറച്ച് മാത്രമേ ഉറങ്ങുന്നുള്ളൂ എന്നാണ് പറഞ്ഞത്. മിക്കപ്പോഴും നാല് മണിക്കൂറില്‍ താഴെയാണ് ഉറക്കം. കഴിഞ്ഞ ദിവസം രണ്ട് മണിക്കൂറാണ് ഉറങ്ങിയത് എന്നും അജിത് ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് പറയുന്നു.
കുറഞ്ഞ സമയം ഉറങ്ങുന്നത് പലവിധ അസുഖങ്ങള്‍ക്ക് കാരണമാകും എന്നാണ് മിക്ക ആരോഗ്യ വിദഗ്ധരും പറയുന്നത്. പൊണ്ണത്തടി, പ്രമേഹം, ഉന്മേഷ കുറവ് എന്നിവയെല്ലാം ഇതുകാരണമായി ഉണ്ടായേക്കാം. സാധാരണ ഒരാള്‍ 7 മണിക്കൂര്‍ എങ്കിലും ഉറങ്ങണം എന്നാണ് പൊതുവേ പറയാറുള്ളത്. കൂടുതല്‍ ഉര്‍ജസ്വലത കൈവരിക്കാനും ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്താനുമാണിത്. എന്നാല്‍ അജിതിന്റെ ജീവിത രീതി മറ്റൊന്നാണ്.

എന്തുകൊണ്ടാണ് ഇത്ര കുറഞ്ഞ സമയം ഉറങ്ങുന്നത് എന്ന് തനിക്ക് അറിയില്ല എന്ന് അജിത് പറയുന്നു. സ്വന്തത്തോട് പലപ്പോഴും ഈ ചോദ്യം ഉന്നയിച്ചിട്ടുണ്ട്. കരിയര്‍, റേസിങ് തുടങ്ങി പലവിധ കാര്യങ്ങളില്‍ ഒരേ സമയം വ്യാപൃതനാണ് അജിത്. റേസിങ് വളരെ ചെലവേറിയ കാര്യമാണ്. ഡ്രൈവിങ് അജിതിന് വലിയ താല്‍പ്പര്യമുള്ള കാര്യമാണ്. അതുകൊണ്ടാണ് റേസിങില്‍ പങ്കെടുക്കുന്നത്. ഇതെല്ലാമായിരിക്കാം ഉറക്കം കുറയാനുള്ള കാരണം എന്നാണ് അജിത് കരുതുന്നത്.
എന്നാല്‍ കുറച്ച് സമയം മാത്രം ഉറങ്ങുന്നത് നല്ല ആരോഗ്യ ലക്ഷണമല്ല എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ആഴത്തിലുള്ള ഉറക്കം ലഭിച്ചാലാണ് ക്ഷീണം മാറുക. അപ്പോഴാണ് ചെയ്യുന്ന ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും വൃത്തിയില്‍ ചെയ്തു തീര്‍ക്കാനും സാധിക്കുക. മത്രമല്ല, ശക്തമായ പ്രതിരോധ ശേഷി ഉണ്ടാവണം എങ്കില്‍ മതിയായ ഉറക്കം ആവശ്യമാണ്.
മിക്കവര്‍ക്കും ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉറക്കം നല്ല ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമാണ് എന്ന് മുംബൈയില ആരോഗ്യ വിദഗ്ധ ഡോ. ആരതി ഉള്ളാള്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ചിലര്‍ 4 മുതല്‍ ആറ് മണിക്കൂര്‍ വരെയാണ് ഉറങ്ങാറ്. ചിലര്‍ക്ക് കുറഞ്ഞ സമയം ഉറങ്ങിയാലും മറ്റു പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല. ജനതികപരമായ കാരണങ്ങളാലാണ് ഇത് സാധ്യമാകുക, കൃത്യമായ ജീവിത രീതി പിന്തുടരുന്നവര്‍ക്കും സാധ്യമാകും.
എന്നാല്‍ ഏഴ് മണിക്കൂറില്‍ കുറഞ്ഞ സമയം ഉറങ്ങുന്നവര്‍ക്ക് പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ കാണാറുണ്ട്. ഉന്മേഷ കുറവ്, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതിരിക്കല്‍ എന്നിവ അനുഭപ്പെടും. ചിലര്‍ കുറഞ്ഞ സമയം മാത്രമാണ് ഉറങ്ങുന്നത് എങ്കിലും നല്ല സുഖകരമായ ഉറക്കം ആസ്വദിക്കും. അത് എല്ലാവര്‍ക്കും സാധ്യമല്ലെന്നും ഡോ. ആരതി ഉള്ളാള്‍ അഭിപ്രായപ്പെടുന്നു.
കുറച്ചുനേരം ഉറങ്ങുന്നത് നല്ല ആരോഗ്യത്തിന്റെ ലക്ഷണമല്ല. ചെയ്യാനുള്ള കാര്യങ്ങളെ കുറിച്ച് കൂടുതല്‍ ചിന്തിക്കുകയും ആകുലതയുണ്ടാകുകയും ചെയ്യുന്നവര്‍ക്കാണ് മിക്കപ്പോഴും ഉറക്കം കിട്ടാത്ത അവസ്ഥ. ജീവിതത്തില്‍ ക്രമീകരണം കൊണ്ടുവരികയാണ് ഇത്തരക്കാര്‍ ചെയ്യേണ്ടത്. രാത്രി നേരത്തെ ഉറങ്ങുന്നതും രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്നതുമാണ് ആരോഗ്യത്തിന് നല്ലത് എന്നതും ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.












Click it and Unblock the Notifications