Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുമായി കൂടിക്കാഴ്ച; തല അജിത് ബിജെപിയിലേക്ക്?

സ്‌റ്റൈല്‍മന്നന്‍ രജനീകാന്തിനെ സ്വന്തം തട്ടകത്തിലെത്തിക്കാന്‍ തമിഴ്‌നാട്ടിലെ ബി ജെ പി ഒരു ശ്രമം നടത്തിയിരുന്നു. അത് പക്ഷേ വേണ്ടത്ര വിജയമായില്ല എന്ന് മാത്രം. ഇതിന് പിന്നാലെ, രജനീകാന്തിനെപ്പോലെ തന്നെ ഫാന്‍ബേസ് ഉള്ള അജിതിനെ പാര്‍ട്ടിയിലെത്തിക്കാനാണ് സംസ്ഥാന ബി ജെ പി ഘടകം ഇപ്പോള്‍ ശ്രമിക്കുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായി അജിത്തിനെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ ബി ജെ പിക്ക് അത് വലിയ മെച്ചമുണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. രജനീകാന്ത് കഴിഞ്ഞാല്‍ ഏറ്റവും ആരാധകരുള്ള താരമാണ് അജിത്. വൈകാതെ അജിത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും പിന്നാലെ രാഷ്ട്രീയ പ്രവേശനം ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

തിരഞ്ഞെടുപ്പ് അടുക്കുന്നു

തിരഞ്ഞെടുപ്പ് അടുക്കുന്നു

തമിഴ്‌നാട് അസംബ്ലി തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഈ സാഹചര്യത്തിലാണ് അജിത്തിനെ പാര്‍ട്ടിയില്‍ കൊണ്ടുവരാന്‍ ബി ജെ പി ശ്രമിക്കുന്നത്.

ആരാധകര്‍ ഇഷ്ടം പോലെ

ആരാധകര്‍ ഇഷ്ടം പോലെ

രജനീകാന്താണ് ഏറ്റവും ആരാധകരുള്ള തമിഴ്‌നടന്‍. ഇതിന് തൊട്ടുപിന്നിലായി വരും അജിത്. തല എന്നാണ് ആരാധകര്‍ അജിത്തിനെ സ്‌നേഹത്തോടെ വിളിക്കുന്നത്.

അജിത് ഒന്നും പറഞ്ഞില്ല

അജിത് ഒന്നും പറഞ്ഞില്ല

ബി ജെ പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളോട് അജിത് ഇതുവരെ പ്രതികരിച്ചിട്ടില്ല, ബി ജെ പിയുടെ ഭാഗത്ത് നിന്നും ഔദ്യോഗികമായ ഒരു സ്ഥിരീകരണം ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല.

മോദിയെ കാണും

മോദിയെ കാണും

അജിത് വൈകാതെ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെയാകും രാഷ്ട്രീയപ്രവേശനം. ബി ജെ പിയോടെ യെസ് പറയണോ നോ പറയണോ എന്ന കാര്യം ഈ കൂടിക്കാഴ്ചയോടെ താരം പരിഗണിക്കുമെന്നാണ് അറിയുന്നത്

താരരാഷ്ട്രീയത്തിന്റെ തമിഴകം

താരരാഷ്ട്രീയത്തിന്റെ തമിഴകം

സിനിമാതാരങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് തമിഴ് നാട്ടില്‍ പുതിയ കാര്യമല്ല. എം ജി ആറും ഇപ്പോഴത്തെ മുഖ്യമന്ത്രി ജയലളിതയുമെല്ലാം സിനിമാതാരങ്ങളായിരുന്നു. വിജയകാന്ത്, ശരത് കുമാര്‍, നെപ്പോളിയന്‍ തുടങ്ങിയവരും രാഷ്ട്രീയത്തിലെത്തിയത് സിനിമ വഴി.

കമല്‍ ഹാസനും രജനീകാന്തും

കമല്‍ ഹാസനും രജനീകാന്തും

രജനീകാന്ത്, കമല്‍ഹാസന്‍ തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ പക്ഷേ തങ്ങള്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന നിലപാടിലാണ്. അജിത്, വിജയ് തുടങ്ങിയ അടുത്ത ജനറേഷന്‍ നായകര്‍ രാഷ്ട്രീയത്തിലിറങ്ങുമോ എന്നാണ് ഇനി അറിയാനുള്ളത്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+