യോഗി ആദിത്യനാഥുമായി നടൻ അക്ഷയ് കുമാറിന്റെ കൂടിക്കാഴ്ച; ചർച്ചയായത് 'രാമസേതു'.. കൂടുതൽ പേരെ കാണും
മുംബൈ; ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി മുംബൈയിൽ കൂടിക്കാഴ്ച നടത്തി നടൻ അക്ഷയ് കുമാർ. മുംബൈയിലെ ട്രിഡന്റ് ഹോട്ടലിൽ വെച്ചായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച. അക്ഷയ് കുമാറിന്റെ പുതിയ ചിത്രമായ രാം സേതുവിനെ കുറിച്ചായിരുന്നു ഇരുവരും ചർച്ച ചെയ്തതെന്നാണ് റിപ്പോർട്ട്.
ലഖ്നൗ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ധനസമാഹരണത്തിനുവേണ്ടി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ 200 കോടിയുടെ കടപത്രം അവതരിപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് യോഗി എത്തിയത്. ഇതിനിടയിലായിരുന്നു കൂടിക്കാഴ്ച.അഭിഷേക് ശര്‍മ സംവിധാനം ചെയ്യുന്ന രാം സേതു ഇതിനോടകം തന്നെ സോഷ്യൽ ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്.
സീതയെ രക്ഷപ്പെടുത്താനായി തമിഴ്നാട്ടിലെ രാമേശ്വരത്ത് നിന്ന് ലങ്കയിലെത്താൻ സുഗ്രീവന്റെ നേതൃത്വത്തിലുള്ള വാനരപടയുടെ സഹയാത്തോടെ നിർമ്മിച്ചതായി പറയപ്പെടുന്ന രാമ സേതുവിന്റെ (പാലം) കഥയാണ് ചിത്രം പറയുന്നത്.
വരുംതലമുറകളെ ബന്ധിപ്പിക്കുന്ന ഒരു പാലം (സേതു) നിർമ്മിച്ച് എല്ലാ ഭാരതീയരുടെയും ബോധത്തിൽ രാമന്റെ ആശയങ്ങൾ സജീവമായി നിലനിർത്താൻ നമുക്ക് ശ്രമിക്കാം, എന്നായിരുന്നു ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച് കൊണ്ട് അക്ഷയ് കുമാർ കുറിച്ചത്. പോസ്റ്ററിൽ കാവി ഷാൾധരിച്ച് നിൽക്കുന്ന അക്ഷയ് കുമാറിന്റെ ചിത്രമാണ് ചർച്ചകൾക്ക് തുടക്കം കുറിച്ചത്.
അതേസമയം ഉത്തർപ്രദേശിൽ നിർമ്മിക്കാനൊരുങ്ങുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റിയെ കുറിച്ച് ഇരുവരും ചർച്ച നടത്തിയെന്നും റിപ്പോർട്ടുകൾ ഉണ്ട്. പദ്ധതിയെ കുറിച്ച് സപ്തംബറിലായിരുന്നു യോഗി ആദിത്യനാഥ് പ്രഖ്യാപനം നടത്തിയത്. ഇരട്ട നഗരങ്ങളായ നോയിഡയിലും ഗ്രേറ്റര്‍ നോയിഡയിലുമായാണ് തീയറ്റർ നിർമ്മിക്കാനൊരുങ്ങുന്നത്.അതേസമയം ഫിലിം സിറ്റിയെ കുറിച്ച് ചർച്ച ചെയ്യാൻ യോഗി ആദിത്യനാഥ് ബോളിവുഡിലെ പ്രമുഖരായ നിർമ്മാതാക്കളുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും.
എട്ടുകാലി മമ്മുഞ്ഞുമാരെ കേരള ജനത മനസിലാക്കും..യുഡിഎഫ് അല്ല എൽഡിഎഫ്, വായടിപ്പിച്ച് മുഖ്യമന്ത്രി
ആ സ്ത്രീയുടെ ഭര്‍ത്താവ് ഗണേഷനെ എടുത്തിട്ട് പെരുമാറി; പഴയകാര്യം വീണ്ടും കുത്തിപ്പൊക്കി പിസി ജോര്‍ജ്
അങ്ങനെയാണെങ്കില്‍ ദിലീപിനെ വെടിവച്ച് കൊല്ലാം; ഈ സ്ത്രീ കളവാണ്, വിവാദം കത്തിച്ച് പിസി ജോര്‍ജ്