അയോധ്യ രാമക്ഷേത്ര നിർമ്മാണം; സംഭാവന നല്കാന് അഭ്യര്‍ത്ഥിച്ച് നടന് അക്ഷയ് കുമാര്‍
ന്യൂഡല്‍ഹി; ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ പണികഴിപ്പിക്കുന്ന രാമക്ഷേത്രത്തിന് സംഭാവന നല്കാന് ആരോധകരോട് അഭ്യര്‍ഥിച്ച് ബോളിവുഡ് താരം അക്ഷയ് കുമാര്‍. നീണ്ടകാലത്തെ ഭൂമിതര്ക്കപ്രശ്നങ്ങള്ക്കും കോടതി വ്യവഹാരങ്ങള്‍ക്കും ശേഷം സുപ്രീം കോടതിയുടെ വിധിയേ തുടര്‍ന്നാണ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചത്.
'അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണം ആരംഭിച്ചുവെന്നത് വലിയ സന്തോഷം നല്കുന്ന കാര്യമാണ്. ഇപ്പോള്‍ നമ്മുടെ അവസരമാണ് അതിനായി സഹായിക്കുകയെന്നത്. ഞാന്‍ അത് ആരംഭിച്ചുകഴിഞ്ഞു. നിങ്ങളും ഉടനെ പങ്കു ചേരും. ജയിശ്രീറാം' അക്ഷയ്കുമാര്‍ തന്റെ വീഡിയോ പങ്കുവെച്ച് ട്വിറ്ററില്‍ കുറിച്ചു.

2019 നംവംബറിലാണ് ദീര്‍ഘകാലത്തെ ഭൂമിത്തര്‍ക്ക കേസില്‍ സുപ്രീം കോടതി വിധിപ്രഖ്യാപിക്കുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിവാദമായതും ചര്‍ച്ച ചെയ്യപ്പെട്ടതുമായ വിധി കൂടിയായിരുന്നു സുപ്രീം കോടതിയുടേത്. അന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബഞ്ച് ആണ് വധി പ്രഖ്യാപിച്ചത്. 1992ല്‍ ആയോധ്യയില്‍ സ്ഥിതി ചെയ്തിരുന്ന ബാബ്റി മസ്ജിദ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തകര്‍ത്തതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി വര്‍ഗീയ ലഹളകള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു.
സുപ്രീം കോടതി വിധിയെ തുടര്‍ന്ന് രാമക്ഷേത്ര നിര്‍മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഒരു ട്രസ്റ്റിന് രൂപം നല്കി. തുടര്‍ന്ന് 2020 ആഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാമക്ഷേത്രത്തിന്റെ തറക്കല്ലിട്ടത്.
Recommended Video
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications