കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ രാമക്ഷേത്ര നിർമ്മാണം; ‌ സംഭാവന നല്‍കാന്‍ അഭ്യര്‍ത്ഥിച്ച്‌ നടന്‍ അക്ഷയ്‌ കുമാര്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി; ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ പണികഴിപ്പിക്കുന്ന രാമക്ഷേത്രത്തിന്‌ സംഭാവന നല്‍കാന്‍ ആരോധകരോട്‌ അഭ്യര്‍ഥിച്ച്‌ ബോളിവുഡ്‌ താരം അക്ഷയ്‌ കുമാര്‍. നീണ്ടകാലത്തെ ഭൂമിതര്‍ക്കപ്രശ്‌നങ്ങള്‍ക്കും കോടതി വ്യവഹാരങ്ങള്‍ക്കും ശേഷം സുപ്രീം കോടതിയുടെ വിധിയേ തുടര്‍ന്നാണ്‌ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചത്‌.

'അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണം ആരംഭിച്ചുവെന്നത്‌ വലിയ സന്തോഷം നല്‍കുന്ന കാര്യമാണ്‌. ഇപ്പോള്‍ നമ്മുടെ അവസരമാണ്‌ അതിനായി സഹായിക്കുകയെന്നത്‌. ഞാന്‍ അത്‌ ആരംഭിച്ചുകഴിഞ്ഞു. നിങ്ങളും ഉടനെ പങ്കു ചേരും. ജയിശ്രീറാം' അക്ഷയ്‌കുമാര്‍ തന്റെ വീഡിയോ പങ്കുവെച്ച്‌ ട്വിറ്ററില്‍ കുറിച്ചു.

akshay kumar

2019 നംവംബറിലാണ്‌ ദീര്‍ഘകാലത്തെ ഭൂമിത്തര്‍ക്ക കേസില്‍ സുപ്രീം കോടതി വിധിപ്രഖ്യാപിക്കുന്നത്‌. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിവാദമായതും ചര്‍ച്ച ചെയ്യപ്പെട്ടതുമായ വിധി കൂടിയായിരുന്നു സുപ്രീം കോടതിയുടേത്‌. അന്ന്‌ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ ആയിരുന്ന രഞ്‌ജന്‍ ഗോഗോയി അധ്യക്ഷനായ ബഞ്ച്‌ ആണ്‌ വധി പ്രഖ്യാപിച്ചത്‌. 1992ല്‍ ആയോധ്യയില്‍ സ്ഥിതി ചെയ്‌തിരുന്ന ബാബ്‌റി മസ്‌ജിദ്‌ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ തകര്‍ത്തതിനെ തുടര്‍ന്ന്‌ രാജ്യവ്യാപകമായി വര്‍ഗീയ ലഹളകള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു.

സുപ്രീം കോടതി വിധിയെ തുടര്‍ന്ന്‌ രാമക്ഷേത്ര നിര്‍മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഒരു ട്രസ്‌റ്റിന്‌ രൂപം നല്‍കി. തുടര്‍ന്ന്‌ 2020 ആഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്‌ രാമക്ഷേത്രത്തിന്റെ തറക്കല്ലിട്ടത്‌.

Recommended Video

cmsvideo
രാമക്ഷേത്രത്തിനരികെ സ്ഥാപിക്കാൻ പോകുന്ന എയർപോട്ടിന്റെ പേര് കണ്ടോ

ഉമ്മൻചാണ്ടിക്ക് പുതിയ പദവി? കോൺഗ്രസിൽ നിർണായക മാറ്റങ്ങൾ, ഉമ്മൻചാണ്ടിയും ചെന്നിത്തലയും ദില്ലിയിൽഉമ്മൻചാണ്ടിക്ക് പുതിയ പദവി? കോൺഗ്രസിൽ നിർണായക മാറ്റങ്ങൾ, ഉമ്മൻചാണ്ടിയും ചെന്നിത്തലയും ദില്ലിയിൽ

English summary
actor akshay kumar requested to fans to contribute lord rama temple construct in ayodhya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X