ട്രാഫിക് നിയമം ലംഘിച്ചു; അല്ലു അര്‍ജുന് പിഴ
ഹൈദരാബാദ്: ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് നടന്‍ അല്ലു അര്‍ജുന് പിഴ. തന്റെ ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ലക്ഷ്വറി എസ് യു വിയില്‍ ടിന്റ് ഗ്ലാസ് ഉള്ളതിനാല്‍ ഹൈദരാബാദ് പൊലീസ് താരത്തിന് പിഴ ചുമത്തി എന്നാണ് റിപ്പോര്‍ട്ട്. ഹൈദരാബാദ് പോലീസ് താരത്തിന് 700 രൂപയാണ് പിഴ ചുമത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
നിറമുള്ള വിന്‍ഡോ ഷീല്‍ഡുകള്‍ ശ്രദ്ധയില്‍പ്പെട്ട പോലീസ് ഹൈദരാബാദിലെ തിരക്കേറിയ കേന്ദ്രത്തില്‍ പുഷ്പ നടന്റെ കാര്‍ തടഞ്ഞു. 2012 ല്‍, കാറുകളില്‍ സണ്‍ ഫിലിം പോലുള്ള മറ്റ് വസ്തുക്കളും ടിന്റഡ് ഗ്ലാസുകളും ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് സുപ്രീം കോടതി നിയമം പാസാക്കിയിരുന്നു.

പുഷ്പയാണ് അല്ലു അര്‍ജുന്റെതായി അവസാനം പുറത്തിറങ്ങിയ സിനിമ. പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് താരം ഇപ്പോള്‍ എന്നാണ് റിപ്പോര്‍ട്ട്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പുഷ്പ 2. അല്ലു അര്‍ജുന്റെ പുഷ്പരാജിനും ഫഹദ് ഫാസിലിന്റെ വില്ലന്‍ ഷെഖാവത്തിനും ഇടയില്‍ ഒരു ആക്ഷന്‍ സീക്വന്‍സ് ക്രമീകരിക്കാനുള്ള ശ്രമത്തിലാണ് നിര്‍മ്മാതാക്കള്‍.
''അവരുടെ രണ്ട് കഥാപാത്രങ്ങളും രണ്ടാം ഭാഗത്തില്‍ കൊമ്പുകോര്‍ക്കും. പുഷ്പ 1 ല്‍ പ്രേക്ഷകര്‍ ഇതിനകം കണ്ട രംഗങ്ങളേക്കാള്‍ വളരെ വലുതായിരിക്കും രംഗങ്ങള്‍, അല്ലു അര്‍ജുനും ഫഹദ് ഫാസിലും ആ സീക്വന്‍സുകളുടെ ഭാഗമാകാന്‍ ആവേശത്തിലാണ്, ''പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.
ടോളിവുഡില്‍ മാത്രമല്ല, ഹിന്ദി ബോക്സ് ഓഫീസിലും പുഷ്പ വന്‍ വിജയം നേടിയിരുന്നു. പുഷ്പയിലെ ഡയലോഗും പാട്ടുകളും വന്‍ ഹിറ്റായിരുന്നു. അര്‍ജുന്‍ കപൂര്‍, ജാന്‍വി കപൂര്‍ തുടങ്ങിയ താരങ്ങളും ഓസീസ് താരം ഡേവിഡ് വാര്‍ണറും ഇന്ത്യയുടെ സുരേഷ് റെയ്നും പോലുള്ള ക്രിക്കറ്റ് താരങ്ങളും വരെ പുഷ്പയിലെ ഡയലോഗുകള്‍ അനുകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്ക് വെച്ചിരുന്നു.
ബോക്സ് ഓഫീസില്‍ 365 കോടി നേടി 2021-ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമായി പുഷ്പ മാറിയിരുന്നു. കൂടാതെ എക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തെലുങ്ക് ചിത്രങ്ങളുടെ പട്ടികയിലും പുഷ്പ ഇടം പിടിച്ചു. പുഷ്പ 2: ദി റൂള്‍ എന്നാണ് രണ്ടാം ഭാഗത്തിന് പേരിട്ടിരിക്കുന്നത്.












Click it and Unblock the Notifications