കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആമിര്‍ ഖാനെ തട്ടിമാറ്റി അമിതാഭ് ബച്ചന്‍ അംബാസിഡറാകുന്നു, ആമിര്‍ ഇതെങ്ങനെ സഹിക്കും!

  • By Sruthi K M
Google Oneindia Malayalam News

മുംബൈ: ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തു നിന്നു പ്രശസ്ത താരം ആമിര്‍ ഖാനെ മാറ്റിയെന്നുള്ള വാര്‍ത്ത ശരിവെക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ആമിര്‍ഖാനെ തട്ടിമാറ്റി സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചനെ അംബസിഡറാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.

അസഹിഷ്ണുത വിവാദം, ആമിര്‍ഖാന് ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ അംബാസിഡര്‍ പദവി നഷ്ടപ്പെട്ടുഅസഹിഷ്ണുത വിവാദം, ആമിര്‍ഖാന് ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ അംബാസിഡര്‍ പദവി നഷ്ടപ്പെട്ടു

അസഹിഷ്ണുത വിവാദത്തെ തുടര്‍ന്ന് ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തുനിന്നു ആമിര്‍ ഖാനെ പുറത്താക്കിയെന്നുള്ള വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിനു പിന്നാലെയാണ് അമിതാഭ് ബച്ചന്റെ പേര് ഉയര്‍ന്നു കേള്‍ക്കുന്നത്. എന്നാല്‍, അസഹിഷ്ണുത വിവാദമല്ല ആമിറിനെ മാറ്റാനുള്ള കാരണമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

amitabh-aamir

ആമിറുമായുള്ള കരാര്‍ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ മാറ്റുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ പരസ്യങ്ങളിലെല്ലാം ആമിര്‍ ഖാനായിരുന്നു നിറഞ്ഞുനിന്നിരുന്നത്. മക്കാന്‍ വേള്‍ഡ്‌വൈഡ് എന്ന ഏജന്‍സിക്കാണ് പരസ്യത്തിന്റെ കരാര്‍ നല്‍കിയിരുന്നത്.

ഈ ഏജന്‍സിയുമായുള്ള കരാര്‍ അവസാനിച്ചുവെന്നാണ് സാംസ്‌കാരിക ടൂറിസം മന്ത്രി മഹേഷ് ശര്‍മ വ്യക്തമാക്കിയത്. വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഒടുവിലാണ് ആമിറിന് ഇങ്ങനെയൊരു പണി കൊടുത്തതെന്നും വിമര്‍ശനമുണ്ട്.

English summary
Amitabh Bachchan to be Incredible India's brand ambassador, Aamir says never took any money for campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X