കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എന്തുകൊണ്ട് അത് ഞാനായിക്കൂടാ'? കോൺഗ്രസിൽ നിന്ന് ലോക്സഭാ സീറ്റ് പ്രതീക്ഷ പങ്കുവെച്ച് കമൽഹാസൻ

Google Oneindia Malayalam News
Kamal Haasan

ചെന്നൈ: കോണ്‍ഗ്രസില്‍ നിന്നും ലോക്‌സഭാ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷ പരസ്യമാക്കി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. തമിഴ്‌നാട്ടില്‍ വരാനിരിക്കുന്ന ഈറോഡ് ഈസ്റ്റ് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിന് കമല്‍ഹാസന്റെ പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായ ഇവികെഎസ് ഇളങ്കോവനെ ഈറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ മക്കള്‍ നീതി മയ്യം പിന്തുണയ്ക്കുമെന്ന് ബുധനാഴ്ചയാണ് കമല്‍ഹാസന്‍ വ്യക്തമാക്കിയത്.

 'മൂക്കാമണ്ട അടിച്ച് പൊട്ടിക്കാൻ വരുമ്പോഴേ മൂക്കിനിടിക്കരുത്'; റോബിനെതിരെ ഷിയാസ്, പുതിയ വീഡിയോ 'മൂക്കാമണ്ട അടിച്ച് പൊട്ടിക്കാൻ വരുമ്പോഴേ മൂക്കിനിടിക്കരുത്'; റോബിനെതിരെ ഷിയാസ്, പുതിയ വീഡിയോ

ഭാവിയില്‍ കോണ്‍ഗ്രസില്‍ നിന്നും ഒരു എംപി സീറ്റ് പ്രതീക്ഷിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്തുകൊണ്ട് അത് താനായിക്കൂടാ എന്നാണ് കമല്‍ഹാസന്‍ പ്രതികരിച്ചത്. ദേശീയ താല്‍പര്യം മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ്-ഡിഎംകെ സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കാനുളള തീരുമാനം തന്റെ പാര്‍ട്ടി എടുത്തത് എന്നും കമല്‍ഹാസന്‍ പറഞ്ഞു.

kamal hassan 1

ജനുവരി 23ന് കമല്‍ഹാസന്റെ ആള്‍വാര്‍പേട്ടിലുളള ഓഫീസിലെത്തി ഇളങ്കോവന്‍ തിരഞ്ഞെടുപ്പില്‍ പിന്തുണ തേടിയുന്നു. തുടര്‍ന്ന് എംഎന്‍എം എക്‌സിക്യൂട്ടീവ് അംഗങ്ങളുമായി കൂടിയാലോചിച്ച ശേഷമാണ് കമല്‍ഹാസന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ്- ഡിഎംകെ സഖ്യത്തെ പിന്തുണയ്ക്കാനുളള തീരുമാനം പാര്‍ട്ടി ഏകകണ്ഠമായാണ് കൈക്കൊണ്ടതെന്നും കമല്‍ വ്യക്തമാക്കി. ഈ പിന്തുണ 2024ലെ പൊതുതിരഞ്ഞെടുപ്പിലുമുണ്ടാകുമോ എന്ന ചോദ്യത്തിന്, ഇത് ഇപ്പോഴത്തെ കാര്യത്തിലുളള തീരുമാനമാണെന്ന് കമല്‍ഹാസന്‍ പറഞ്ഞു.

യുഎസ്സിലെ ആകാശത്ത് പറക്കുംതളിക, ഒന്നല്ല രണ്ടെണ്ണം, നാട്ടുകാര്‍ക്ക് അമ്പരപ്പ്, ക്യാമറയില്‍ പകര്‍ത്തിയുഎസ്സിലെ ആകാശത്ത് പറക്കുംതളിക, ഒന്നല്ല രണ്ടെണ്ണം, നാട്ടുകാര്‍ക്ക് അമ്പരപ്പ്, ക്യാമറയില്‍ പകര്‍ത്തി

നിലവില്‍ ഈറോഡ് ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിലാണ് പിന്തുണ നല്‍കാനുളള തീരുമാനം. 2024ലെ തിരഞ്ഞെടുപ്പിനെ കുറിച്ച് ഇപ്പോഴേ പറയേണ്ടതില്ല, അതിന് ഒരു വര്‍ഷം കൂടിയുണ്ട്, കമല്‍ കൂട്ടിച്ചേര്‍ത്തു. ഇവിടെ ദേശീയ താല്‍പര്യത്തിനാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്. അത്തരമൊരു സാഹചര്യം വരുമ്പോള്‍ നമ്മള്‍ പാര്‍ട്ടി പ്രത്യയശാസ്ത്രം മാറ്റി വെയ്‌ക്കേണ്ടി വരും. ജനങ്ങള്‍ക്ക് പ്രാഥമിക പരിഗണന കൊടുക്കേണ്ടി വരും. ബഹുസ്വരതയാണ് ഇന്ത്യയെ വേറിട്ട് നിര്‍ത്തുന്നത്. അതിനെ ഇല്ലാതാക്കാനുളള ശ്രമത്തെ എതിര്‍ക്കുന്നു, കമല്‍ പറഞ്ഞു.

English summary
Actor and Makkal Needhi Maiam Chief Kamal Haasan expects Loksabha ticket from Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X