താരത്തിളക്കത്തോടെ ബിജെപി; നടനും ഗായകനുമായ അരുൺ ബക്ഷി പാർട്ടിയിൽ ചേർന്നു
ദില്ലി: നടനും ഗായകനുമായ അരുൺ ബക്ഷി ബിജെപിയിൽ ചേർന്നു. ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ രമൺ സിംഗിന്റെ സാന്നിധ്യത്തിലാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്.
ബിജെപിയുടെ ആശയങ്ങളെ പിന്തുണയ്ക്കുന്നയാളാണ് താൻ. പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് ബിജെപി പ്രവേശനമെന്ന് താരം വ്യക്തമാക്കി. വാജ്പേയിക്ക് ശേഷം തന്നെ സ്വാധീനിക്കുന്ന നേതാവ് നരേന്ദ്ര മോദിയാണ്. രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാൻ പ്രധാനമന്ത്രി തനിക്ക് പ്രചോദനമായെന്നും അരുൺ ബക്ഷി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിക്കെതിരെ ഒരു വലിയ വിഭാഗം പ്രവർത്തനം നടത്തുന്നുണ്ട്. അദ്ദേഹം സത്യസന്ധനും രാജ്യത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുകയും ചെയ്യുന്നയാളാണ്. ഉറക്കം പോലും വെടിഞ്ഞ് രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന പ്രധാനമന്ത്രിയെ എങ്ങനെ സംശയിക്കാനാകുമെന്നും അരുൺ ബക്ഷി ചോദിക്കുന്നു. നൂറ് കണക്കിന് പഞ്ചാബി, ഭോജ്പൂരി സിനിമകളിൽ അരുൺ ബക്ഷി വേഷമിട്ടിട്ടുണ്ട്. മൂന്നൂറോളം ഗാനങ്ങൾ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications