Get Updates
Get notified of breaking news, exclusive insights, and must-see stories!

നടൻ അനുപംഖേറിന്റെ കുടുംബത്തിലെ നാല് പേർക്ക് കൊറോണ വൈറസ്: അമ്മയും സഹോദരനും വൈറസ് ബാധിതർ!!

മുംബൈ: ബോളിവുഡ് താരം അനുപം ഖേറിന്റെ കുടുബത്തിലെ നാല് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. അനുപം ഖേറിന്റെ അമ്മ ദുലാരി, സഹോദരൻ രാജു, സഹോദര ഭാര്യ റിമ, അവരുടെ മകൾ റിമ എന്നിവർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഞാറാഴ്ച ട്വിറ്ററിലാണ് അനുപം ഖേർ ഇക്കാര്യം അറിയിച്ചിട്ടുള്ളത്. തന്റെ പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിലും കുടുംബത്തിലെ ചിലർക്ക് രോഗം സ്ഥിരീകരിച്ചതായി വീഡിയോയിലാണ് അനുപം ഖേർ അറിയിച്ചത്. എന്നാൽ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അനുപം ഖേറിന്റെ അമ്മയെ മുംബൈയിലെ കോകിലാബെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുടുംബത്തിലെ ബാക്കിയുള്ളവരെ വീട്ടിൽ തന്നെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അമ്മയ്ക്ക് കുറച്ച് ദിവസമായി സുഖമില്ലായിരുന്നുവെന്നും വിശപ്പ് ഇല്ലായിരുന്നുവെന്നും ഇതോടെയാണ് രക്തപരിശോധന നടത്തിയെങ്കിലും മറ്റ് രോഗങ്ങളൊന്നും ഇല്ലായിരുന്നുവെങ്കിലും എന്നാൽ പിന്നീട് നടത്തിയ സിടി സ്കാനിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.

anumpam-1564

വീഡിയോയുടെ അവസാന ഭാഗത്ത് ഡോക്ടർമാക്കും ബോംബെ മുനിസിപ്പിൽ കോർപ്പറേഷനും പിന്തുണയ്ക്കും പെട്ടെന്നുള്ള നടപടികൾക്കും നന്ദിയും പ്രകടിപ്പിച്ചിട്ടുണ്ട്. കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ സഹോദരന്റെ വീട്ട് ശുചീകരിച്ചതായും അനുപം ഖേർ പറയുന്നു. ബോളിവുഡ് നടന്മാരായ അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കൊറോണ വൈറസ് സ്ഥിരീരിച്ചതിന് പിന്നാലെയാണ് അനുപം ഖേറിന്റെ കുടുംബത്തിലെ നാല് പേർക്ക് രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ചയ്ക്കാണ് രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചത്. ഇരുവരെയും നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇരുവരെയും ആരോഗ്യനില തൃപ്തികരമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+