കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപേക്ഷ നല്‍കിയാല്‍ പാകിസ്താന്‍ 10മിനിട്ടിനകം അനുപം ഖേറിന് വിസ നല്‍കും

  • By Sruthi K M
Google Oneindia Malayalam News

ഇസ്ലമാബാദ്: പ്രശസ്ത ബോളിവുഡ് നടന്‍ അനുപം ഖേറിന് പാകിസ്താന്‍ വിസ നിഷേധിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എന്നാല്‍, വിസയ്ക്കുവേണ്ടി അനുപം ഖേര്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നാണ് വിവരം. അതേസമയം, അനുപം ഖേര്‍ വിസയ്ക്കുള്ള അപേക്ഷ നല്‍കിയാല്‍ പത്തുമിനിട്ടിനകം വിസ അനുവദിക്കുമെന്ന് പാകിസ്താന്‍ ഹൈക്കമീഷന്‍ വ്യക്തമാക്കി.

താരത്തിന്റെ അപേക്ഷ കിട്ടിയാല്‍ അതിനുവേണ്ട എല്ലാ നടപടി ക്രമങ്ങളും ആരംഭിക്കുമെന്നും പാക് അധികൃതര്‍ വ്യക്തമാക്കി. കറാച്ചി സാഹിത്യോത്സവത്തിന് പങ്കെടുക്കാനാണ് അനുപം ഖേര്‍ പാകിസ്താനിലേക്ക് പോകുന്നത്. സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്നും 18പേര്‍ പോകുന്നുണ്ട്. ബാക്കിയെല്ലാവരും വിസയ്ക്ക് വേണ്ടി അപേക്ഷ നല്‍കി.

anupam-kher

അവരെ പോലെ തന്നെ അനുപം ഖേറും അപേക്ഷ നല്‍കണമെന്നാണ് പാക് അധികൃതര്‍ പറയുന്നത്. പാകിസ്താന്‍ തന്റെ വിസ മാത്രം നിഷേധിച്ചതില്‍ നിരാശയും സങ്കടവും ഉണ്ടെന്നാണ് അനുപം ഖേര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ബിജെപി സര്‍ക്കാരിനോട് അനുഭാവം പുലര്‍ത്തുന്നതു കൊണ്ടാകാം അനുപം ഖേറിന് വിസ നല്‍കാത്തതെന്നുള്ള ആരോപണങ്ങളാണ് വന്നത്.

എന്നാല്‍, അനുപം ഖേറിന്റെ അപേക്ഷ ഇതുവരെ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് പാക് ഹൈക്കമീഷന്‍ പറയുന്നത്. യുഎസ്, ബ്രിട്ടണ്‍, ഇന്ത്യ, ബംഗ്ലാദേശ്, മറ്റ് വിദേശരാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി 35 പ്രതിനിധികള്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്.

English summary
After the uproar over the denial of visa to actor Anupam Kher to attend the Karachi Literature Festival , Pakistan High Commission sources said that they will issue the same to the actor within 10 minutes if he submits all his papers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X