Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണയുമായി നടിയും സംവിധായകയുമായ അപര്‍ണ സെന്‍

കൊല്‍ക്കത്ത: ബംഗാളില്‍ ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണയേറുന്നു. ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മുതിര്‍ന്ന നടിയും സംവിധായകയുമായ അപര്‍ണ സെന്‍ രംഗത്തെത്തി. സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്കാരങ്ങള്‍ സ്വാീകരിക്കില്ലെന്ന് അപര്‍ണ സെന്‍ വ്യക്കതമാക്കി. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ഒരുകാലത്ത് അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിയാണ് അപര്‍ണ സെന്‍.

mamtaaparna-

കൊല്‍ക്കത്തയിലെ എന്‍ആര്‍എസ് മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് നേരെ മൂന്ന് ദിവസം മുന്‍പാണ് കൈയ്യേറ്റ ശ്രമം ഉണ്ടായത്. രോഗി മരിച്ചതോടെയാണ് അവരുടെ ബന്ധുക്കള്‍ ഡോക്ചറെ ആക്രമിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ചാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി സമരം ആരംഭിച്ചത്. നിലവില്‍ ദില്ലി, മുംബൈ, ഹൈദരാബാദ് എന്നിവടങ്ങളില്‍ സമരം വ്യാപിച്ചിട്ടുണ്ട്.

ബിജെപിയാണ് സമരത്തിന് പിന്നില്‍ എന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആരോപണം. അതേസമയം സമരത്തിന് പിന്തുണയുമായി മമതയുടെ മരുമകന്‍ തന്നെ രംഗത്തെത്തിയത് മുഖ്യമന്ത്രിയെ വെട്ടിലാക്കിയിരിക്കുകയാണ്. കെപിസി ആശുപത്രിയില്‍ സമരത്തിന് നേതൃത്വം കൊടുക്കുന്നത് മമതയുടെ മരുമകനായ അബേഷ് ബാനര്‍ജിയാണ്. കൊല്‍ക്കത്ത മേയര്‍ ഫിര്‍ഹാദ് ഹക്കീമിന്‍റെ മകള്‍ ഷബയും മമത ബാനര്‍ജിക്കെതിരെ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. തൃണമൂല്‍ പ്രവര്‍ത്തകയായതില്‍ താന്‍ ലജ്ജിക്കുന്നുവെന്നും ഷബ തന്‍റെ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+