തമിഴ് നടന്‍ ബാലമുരളി മോഹന്‍ ആത്മഹത്യ ചെയ്തു
ചെന്നൈ: ഒരുപിടി നല്ല വേഷങ്ങളാല്‍ തമിഴ് സിനിമയില്‍ പേരെടുത്ത നടന്‍ ബാലമുരളി മോഹന്‍ ആത്മഹത്യ ചെയ്തു. 54 വയസായിരുന്നു. പുരശവല്‍ക്കത്തെ സ്വന്തം വീട്ടിലാണ് ബാലമുരളിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. റൂഫില്‍ തൂങ്ങി ബാലമുരളി തന്റെ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം.
ഭാര്യയും ബാലമുരളിയുമായിരുന്നു വീട്ടില്‍ താമസിച്ചുവരുന്നത്. ഏകമകന്‍ ഉമാ ശങ്കര്‍ അമേരിക്കയിലാണ്. സംഭവ സമയം ഭാര്യ പുറത്തായിരുന്നു. വീട്ടില്‍ തിരിച്ചുവന്ന് വാതിലില്‍ തട്ടിയിട്ടും തുറക്കാതായപ്പോള്‍ ജനാലവഴി എത്തിനോക്കിയപ്പോഴാണ് നടനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ അയല്‍ക്കാരെ വിളിച്ചുവരുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബാലമുരളി മരിക്കാനുണ്ടായ കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. അദ്ദേഹത്തിന്‍ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നും ഭര്‍ത്താവിന്റെ മരണത്തില്‍ തകര്‍ന്നുപോയ അവരുടെ ഭാര്യയെ ഈ കാര്യത്തില്‍ ഇപ്പോള്‍ ബുദ്ധിമുട്ടിക്കില്ലെന്നും പോലീസ് വ്യക്തമാക്കി.
നിരവധി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ച ബാലമുരളി ബോയ്‌സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലും അള്ളിത്തന്ത വാനം എന്ന സിനിമയിലും പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications