Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹിതയായ കാമുകിയുടെ വീട്ടില്‍ ഒളിച്ചുകടന്ന നടന്‍ വീണുമരിച്ചു!

ഹൈദരാബാദ്: രാമുദില സീതല എവരുന്താ രണ്ടി ബാബുവിലെ നായകന്‍ ബാല പ്രശാന്ത് മരിച്ചു. കാമുകിയുടെ വീട്ടില്‍ നിന്നും രക്ഷപ്പെടാന്‍ പൈപ് ലൈന്‍ വഴി ഇറങ്ങവേ വഴുതി വീണായിരുന്നു മരണം. 25 വയസ്സായിരുന്നു. തെലുങ്ക് സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടുവരുന്ന യുവ നടനാണ് ബാല പ്രശാന്ത്. കൊറിയോഗ്രാഫര്‍
ആയിരുന്നു പ്രശാന്ത്. അടുത്തിടെയാണ് അഭിനയത്തിലേക്ക് കടന്നത്.

ഹൈദരാബാദിലെ മൂസാപേട്ടില്‍ വെള്ളിയാഴ്ചയാണ് അപകടം ഉണ്ടായത്. മൂസാപ്പേട്ട് സ്വദേശിനിയായ യുവതിയുമായി ഏറെ നാളുകളായി പ്രണയത്തിലായിരുന്നു പ്രശാന്ത്. ഈ യുവതി വിവാഹിതയുമായിരുന്നു. വെള്ളിയാഴ്ച മറ്റാരുമില്ലാത്ത സമയത്താണ് യുവതി പ്രശാന്തിനെ വീട്ടിലേക്ക് ക്ഷണിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി യുവതിയുടെ ബന്ധുക്കള്‍ തിരിച്ചെത്തുകയായിരുന്നു.

bala

ആറാം നിലയിലെ വീട്ടില്‍ നിന്നും പൈപ് ലൈന്‍ വഴി പുറത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ കൈ വഴുതി വീഴുകയായിരുന്നു. വീഴ്ച്ചയുടെ ആഘാതത്തിലാണ് മരണം സംഭവിച്ചത്. സിനിമയെ വെല്ലുന്ന രംഗങ്ങള്‍ക്കൊടുവിലാണ് യുവനടന്റെ മരണം സംഭവിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+