• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നടന്‍ ബാലയുടെ പിതാവും സംവിധായകനുമായ ഡോ ജയകുമാര്‍ അന്തരിച്ചു

ചെന്നൈ: നടന്‍ ബാലയുടെ പിതാവും ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ ഡോ. ജയകുമാര്‍ (72) അന്തരിച്ചു. ചെന്നൈ അരുണാചലം സ്റ്റുഡിയോ ഉടമ കൂടിയാണ് ഇദ്ദേഹം. തമിഴിലെ പ്രമുഖ സംവിധായകന്‍ ശിവയും മകനാണ്. ഒരു മകള്‍ വിദേശത്ത് സയന്റിസ്റ്റ് ആണ്. അരുണചലം സ്റ്റുഡിയോ ഉടമ ആയിരുന്ന എ കെ വേലന്റെ മകള്‍ ചെന്താമരയാണ് ഭാര്യ.

ചെന്നൈ വിരുഗമ്പാക്കത്ത് ഒട്ടേറെ നാളായി താമസിച്ചുവരുന്നു. നഗരത്തിലെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ജയകുമാര്‍ സജീവ സാന്നിദ്ധ്യമായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ നാളെ നടക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. അച്ഛന്റെ വിയോഗ വിവരം ബാല സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.

cmsvideo
    അച്ഛന്റെ പൈസ കൊണ്ട് ഞാൻ അത് ചെയ്യില്ല- പ്രണവ് മോഹൻലാൽ

    'ഞാന്‍ നടനാവാനുള്ള ഒരു കാരണം അച്ഛനാണ്. കാരണം എന്നിലെ കല തിരിച്ചറിഞ്ഞത് അച്ഛനാണ്. കുറച്ച് മിനിറ്റുകള്‍ക്ക് മുന്‍പ് അദ്ദേഹം വിട പറഞ്ഞു. അച്ഛന്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദി അറിയിക്കുന്നു', പി്താവിന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ച് ബാല കുറിച്ചു.

    English summary
    Actor Bala's father and director Dr Jayakumar has passed away
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X