കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനത്താവളത്തില്‍വെച്ച് നടന്‍ ചിരഞ്ജീവിയെ പോലീസ് അറസ്റ്റ് ചെയ്തു

  • By Sruthi K M
Google Oneindia Malayalam News

രാജമുണ്ഡ്രി: തെലുങ്ക് സൂപ്പര്‍ സ്റ്റാറും കോണ്‍ഗ്രസ് എംപിയുമായ ചിരഞ്ജീവിയെ വിമാനത്താവളത്തില്‍വെച്ച് തടഞ്ഞുനിര്‍ത്തി. കാപ്പു സംവരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രഘുവീര റെഡ്ഡിയെയും ചിരഞ്ജീവിയെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആന്ധ്രയിലെ രാജമുണ്ഡ്രി വിമാനത്താവളത്തില്‍വെച്ചാണ് ചിരഞ്ജീവിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

കാപ്പു സംവരണവുമായി ബന്ധപ്പെട്ട് കാപ്പു നേതാവ് മുദ്രഗഡ പത്മനാഭനുമായി ചര്‍ച്ച നടത്താന്‍ പോകുന്ന വഴിയിലാണ് ചിരഞ്ജീവിയെയും രഘുവീര റെഡ്ഡിയെയും പോലീസ് അറസ്റ്റ് ചെയ്യുന്നത്. മുദ്രഗഡ പത്ഭനാഭന് പിന്തുണ അറിയിക്കാന്‍ പുറപ്പെട്ടതായിരുന്നു ഇരുവരും.

തടഞ്ഞുനിര്‍ത്തി

തടഞ്ഞുനിര്‍ത്തി

തെലുങ്ക് സൂപ്പര്‍ സ്റ്റാറും കോണ്‍ഗ്രസ് എംപിയുമായ ചിരഞ്ജീവിയെയും കോണ്‍ഗ്രസ് നേതാവ് രഘുവീര റെഡ്ഡിയെയും വിമാനത്താവളത്തില്‍വെച്ച് പോലീസ് തടഞ്ഞു നിര്‍ത്തുകയായിരുന്നു. ആന്ധ്രയിലെ രാജമുണ്ഡ്രി വിമാനത്താവളത്തില്‍വെച്ചാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.

കാപ്പു സംവരണ വിവാദം

കാപ്പു സംവരണ വിവാദം

കാപ്പു സംവരണവുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. കാപ്പു നേതാവ് മുദ്രഗഡ പത്മനാഭനുമായി ചര്‍ച്ച നടത്താന്‍ പോകുന്ന വഴിയിലാണ് അറസ്റ്റ്.

പിന്തുണ അറിയിക്കാന്‍

പിന്തുണ അറിയിക്കാന്‍

കാപ്പു നേതാവ് മുദ്രഗഡ പത്മനാഭനെയും ഭാര്യയെയും കാണാനും പിന്തുണ അറിയിക്കാനുമാണ് ചിരഞ്ജീവിയും മറ്റ് നേതാക്കളും പോയത്.

നിരാഹാര സമരം

നിരാഹാര സമരം

കാപ്പു സമുദായത്തെ പിന്നോക്ക വിഭാഗത്തില്‍പ്പെടുത്തി സംവരണം നല്‍കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി മുദ്രഗഡയും ഭാര്യയും നിരാഹാര സമരം നടത്തുകയാണ്. ഇതിനിടയില്‍ കാപ്പു സംവരണ പ്രക്ഷോഭം അക്രമാസക്തമാകുകയും ചെയ്തു.

കേന്ദ്രമന്ത്രിമാരുടെ പിന്തുണയും

കേന്ദ്രമന്ത്രിമാരുടെ പിന്തുണയും

സോണിയാഗാന്ധിയും ദിഗ്‌വിജയ് സിംഗും മുന്‍ കേന്ദ്രമന്ത്രി പള്ളം രാജുവുമെല്ലാം പത്മനാഭന്റെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതായാണ് വിവരം. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചാല്‍ കാപ്പു സമുദായത്തെ ഒബിസിയിലോ ബിസിയിലോ ഉള്‍പ്പെടുത്താമെന്നാണ് നേതാക്കള്‍ പറഞ്ഞത്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
AP police officials at Rajahmundry airport detained Megastar Chiranjeevi a while ago. This has connection with the ongoing situation in Andhra regarding Kapu reservation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X