Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി മേഘ്ന രാജിന്റെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജ അന്തരിച്ചു

ബെംഗളൂരു; നടി മേഘ്ന രാജിന്റെ ഭർത്താവും കന്നഡ നടനുമായി ചിരഞ്ജീവി സർജ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 39 വയസായിരുന്നു. ശനിയാഴ്ചയായിരുന്നു ശ്വാസതടസത്തെ തുടർന്ന് ജയനഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച മരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ സ്രവം കൊവിഡ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

നെഞ്ച് വേദനയും ശ്വാസ തടസവും ഉണ്ടായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ പിന്നീട് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു.

 mekhnara

കന്നഡ നടൻ ശക്തി പ്രസാദിന്റെ കൊച്ചുമനും തമിഴ് നടൻ അർജുൻ സർജയുടെ മരുമകനുമാണ്. കന്നഡയിലെ സൂപ്പർ താരം ധ്രുവ സർജയുടെ സഹോദരനാണ്. 2009ല്‍ പുറത്തിറങ്ങിയ വായുപുത്ര ആയിരുന്നു ആദ്യചിത്രം. ചിരു, അമ്മ ഐ ലവ്യു,അധഗാര, തുടങ്ങി 20 ഓളം കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. രാജാ മാർത്താണ്ഡയാണ് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. അദ്ദേഹത്തിന്റെ മൂന്ന് സിനിമകളുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയായിരുന്നു. 2018ലായിരുന്നു മേഘ്‌നാ രാജും ചിരഞ്ജീവി സര്‍ജയും തമ്മിലുളള വിവാഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+