തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിക്ക് കൊവിഡ്; വീട്ടിൽ നിരീക്ഷണത്തിൽ
ഹൈദരബാദ്; തെന്നിന്ത്യൻ സൂപ്പർതാരം ചിരഞ്ജീവിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നടൻ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പുതിയ സിനിമയായ ആചാര്യയുടെ ഷൂട്ടിങ്ങിന് മുൻപ് പരിശോധന നടത്തിയെന്നും കൊവിഡ് പോസറ്റീവാണെന്നും താരം ട്വിറ്ററിൽ കുറിച്ചു. നിലവിൽ നടൻ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.

'ആചാര്യ ഷൂട്ടിങ്ങ് പുനരാരംഭിക്കുന്നതിന് മുൻപ് കൊവിഡ് ടെസ്റ്റ് നടത്തിയപ്പോൾ നിർഭാഗ്യവശാൽ രോഗം സ്ഥിരീകരിച്ചു.നിലവിൽ രോഗലക്ഷണങ്ങൾ ഒന്നുമില്ല.വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകാണ്. കഴിഞ്ഞ കുറച്ച ദിവസങ്ങളിൽ ഞാനുമായി സമ്പർക്കം പുലർത്തിയ എല്ലാവരും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് അഭ്യർത്ഥിക്കുന്നു.കൊവിഡ് രോഗം ഭേദമാകുന്നതോടെ വിവരങ്ങൾ അറിയിക്കാം', നടൻ ട്വീറ്റ് ചെയ്തു.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെ സന്ദർശിച്ചതിന് തൊട്ട് പിന്നാലയാണ് ചിരഞ്ജീവിക്ക് രോഗം സ്ഥിരീകരിച്ചത്.അക്കിനേനി നാഗാർജുനയ്ക്കൊപ്പമായിരുന്നു ചിരഞ്ജീവി മുഖ്യമന്ത്രിയെ കണ്ടത്. ഇരുവരും മുഖ്യമന്ത്രിയ്ക്ക് പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ എത്തിയതായിരുന്നു.50 ലക്ഷം രൂപയാണ് ഇരുവരും നൽകിയത്. മാസ്ക് നീക്കം ചെയ്ത് ഇരുവരും മുഖ്യമന്ത്രിക്ക് പണം കൈമാറുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു.
Recommended Video
അതിനിടെ ഞായറാഴ്ച തെലങ്കാനയിൽ 857 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2.51 ലക്ഷമായി. നാല് മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട്ചെയ്തത്. ഇതോടെ ഇതുവരെയുള്ള മരണസംഖ്യ 1381 ആയി.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications