ഹൃദയാഘാതമല്ല, നെഞ്ചില്‍ ചെറിയ അസ്വസ്ഥത മാത്രം; വിക്രമിനെ ഉടൻ ഡിസ്ചാര്‍ജ് ചെയ്യും
ചെന്നൈ: നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന് വിക്രമിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള മെഡിക്കല്‍ ബുള്ളറ്റിന് പുറത്ത്. നെഞ്ച് വേദനയെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും പ്രത്യേക ഡോക്ടര്‍മാരുടെ സംഘം ആദ്ദേഹത്തെ പരിശോധിച്ചെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചിട്ടില്ലെന്നും നെഞ്ചില്‍ ചെറിയ അസ്വസ്ഥത മാത്രമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഉടൻ തന്നെ താരത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നും മെഡിക്കല്‍ ബുള്ളറ്റിന് വ്യക്തമാക്കി.

അതേസമയം, വിക്രമിനെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന റിപ്പോര്‍ട്ട് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ നെഞ്ചില്‍ ചെറിയ അസ്വസ്ഥത മാത്രമാണുള്ളതെന്നാണ് ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നത്. പിതാവിനെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളില്‍ അതൃപ്തി പ്രകടിപ്പിച്ച് മകന് ധ്രുവ് വിക്രവും രംഗത്തെത്തി. വിക്രമിന് ഹൃദയാഘാതം ഉണ്ടായിട്ടില്ലെന്ന് ധ്രുവ് വിക്രം പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറയുന്നു. നെഞ്ചിലെ നേരിയ അസ്വാസ്ഥ്യത്തിന്' ചികിത്സയിലാണ്, ഒരു ദിവസത്തിനുള്ളില്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
പ്രിയപ്പെട്ട ആരാധകരോടും അഭ്യുദയകാംക്ഷികളോടും, അപ്പയ്ക്ക് നേരിയ തോതില്‍ നെഞ്ചുവേദന ഉണ്ടായിരുന്നു, അതിനെ തുടര്‍ന്ന് ചികിത്സയിലാണ്. റിപ്പോര്‍ട്ടുകള്‍ തെറ്റായി അവകാശപ്പെടുന്നതുപോലെ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കിംവദന്തികള്‍ കേള്‍ക്കുന്നതില്‍ ഞങ്ങള്‍ക്ക് വേദനയുണ്ട്- ധ്രുവ് വിക്രം പറഞ്ഞു.
ഈ സമയത്ത് ഞങ്ങള്‍ക്ക് ആവശ്യമായ സ്വകാര്യത ഞങ്ങളുടെ കുടുംബത്തിന് നല്‍കണമെന്ന് ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ ചിയാന്‍ ഇപ്പോള്‍ സുഖമായിരിക്കുന്നു. ഒരു ദിവസത്തിനകം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആകാനാണ് സാധ്യത. ഈ പ്രസ്താവന വ്യക്തത നല്‍കുകയും തെറ്റായ കിംവദന്തികള്‍ അവസാനിപ്പിക്കുമെന്ന് വിശ്വസിക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു- ധ്രുവ് പറഞ്ഞു.
അതേസമയം, താരം കുറച്ച് ദിവസത്തേക്ക് വിശ്രമിക്കുകയും ജൂലൈ 11 തിങ്കളാഴ്ച നടക്കാനിരിക്കുന്ന തന്റെ വരാനിരിക്കുന്ന ചിത്രമായ കോബ്രയുടെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കുകയും ചെയ്യുമെന്നും സൂചനയുണ്ട്. ജനപ്രിയ നടന്മാരില് ഒരാളാണ് ചിയാന്‍ വിക്രം. ആമസോണ്‍ പ്രൈം വീഡിയോയില്‍ പുറത്തിറങ്ങിയ കാര്‍ത്തിക് സുബ്ബരാജിന്റെ മഹാനിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ഏറ്റവും പുതിയ ചിത്രം പൊന്നിയന്‍ സെല്‍വനായി കാത്തിരിക്കുകയാണ് അദ്ദേഹം. സംവിധായകന് അജയ് ജ്ഞാനമുത്തുവിനൊപ്പം അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രമായ കോബ്ര ഈ വര്‍ഷം അവസാനം വലിയ റിലീസിന് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.
Recommended Video
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications