കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രശസ്ത ഹാസ്യതാരം ക്രേസി മോഹൻ അന്തരിച്ചു, അന്ത്യം ഹൃയദാഘാതത്തെ തുടർന്ന്

Google Oneindia Malayalam News

ചെന്നൈ: പ്രശസ്ത തിരക്കഥാകൃത്തും നടനുമായ ക്രേസി മോഹൻ അന്തരിച്ചു. 67 വയസായിരുന്നു. ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ഹാസ്യത്തിന് പ്രധാന്യമുള്ള കഥാപാത്രങ്ങളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.

രാഹുൽ തുടരണം, പക്ഷെ ഉത്തരവാദിത്തങ്ങൾ കുറയും, അനുനയിപ്പിക്കാൻ പുതിയ നിർദ്ദേശങ്ങളുമായി നേതാക്കൾരാഹുൽ തുടരണം, പക്ഷെ ഉത്തരവാദിത്തങ്ങൾ കുറയും, അനുനയിപ്പിക്കാൻ പുതിയ നിർദ്ദേശങ്ങളുമായി നേതാക്കൾ

മോഹൻ രംഗചാരി എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. ക്രേസി തീവ്സ് ഇൻ പാലവക്കം എന്ന അദ്ദേഹത്തിന്റെ നാടകം ശ്രദ്ധേയമാകുന്നതോടെയാണ് ക്രേസി മോഹൻ എന്ന പേരിൽ അറിയപ്പെട്ട് തുടങ്ങിയത്. നിരവധി നാടകങ്ങൾ എഴുതിയിട്ടുണ്ട് ക്രേസി മോഹൻ. 1979ൽ ക്രേസി ക്രിയേഷൻസ് എന്ന പേരിൽ സ്വന്തമായി ഒരു നാടക സമിതി ആരംഭിച്ചിരുന്നു.

mohan

മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദധാരിയായ അദ്ദേഹം കെ ബാലചന്ദറിന്റെ പൊയ്കൾ കുതിരൈ എന്ന ചിത്രത്തിന് സംഭാഷണം എഴുതിയാണ് സിനിമാ രംഗത്തേയ്ക്ക് കടന്ന് വരുന്നത്. വിയറ്റ്നാം കോളനി, മഗളിൽ മട്ടും തുടങ്ങി നിരവധി ഹിറ്റ് കോമഡി ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയത് മോഹനാണ്. അവ്വൈ ഷൺമുഖി, മൈക്കിൾ മദൻ കാമരാജൻ എന്നീ ചിത്രങ്ങളുടെ സംഭാഷണം ഒരുക്കിയതും അദ്ദേഹമാണ്.

കമൽഹാസനൊപ്പം അഭിനയിച്ച ഹാസ്യ രംഗങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. വസൂൽ രാജാ എംബിബിഎസ്, അപൂർവ്വ സഹോദരങ്ങൾ, മൈക്കിൾ മദന കാമരാജൻ, സതിലീലാവതി, തെനാലി പഞ്ച തന്ത്രം, കാതലാ കാതലാ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.

English summary
Actor crazy Mohan passes away due to cardiac arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X