Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയലളിതയെ വീണ്ടും മുഖ്യമന്ത്രിയാകാന്‍ സ്വയം 'കുരിശ്ശില്‍ തറച്ച്' നടന്‍റെ പ്രതിഷേധം

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജയില്‍വാസവും സ്ഥാന നഷ്ടവുമൊക്കെ എല്ലാവരും ഏറക്കുറേ മറന്ന് കഴിഞ്ഞതാണ്. എന്നാല്‍ അമ്മയെ അത്ര പെട്ടന്നൊന്നും മറക്കാന്‍ കഴിയാത്ത ഒരു ആളുണ്ട്. ഷിഹാന്‍ ഹുസൈനി. ആളൊരു സ്റ്റണ്ട് പെര്‍ഫോമറും നടനും അവതാരകനും ഒക്കെയാണ്. ജയലളിത വീണ്ടും മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ട് നടന്‍ ഒരു സാഹസിക പ്രകടനം നടത്തി. എന്താണെന്നോ സ്വയം കുരിശ്ശില്‍ തറച്ചു.

ജയലളിത വീണ്ടും തമിഴ്‌നാട് മുഖ്യമന്ത്രിയാകണമെന്നാണ് സ്റ്റണ്ട് മാസ്റ്റര്‍ കൂടിയായ ഹുസൈനിയുടെ ആഗ്രഹം. അതിന് വേണ്ടി താന്‍ വേറിട്ട പ്രതിഷേധം നടത്തുന്നുവെന്നായിരുന്നു താരത്തിന്റെ പ്രഖ്യാപനം. രണ്ട് കൈകളിലും കാലുകളിലും ആണി തറച്ച് സ്വയം കുരിശ്ശ് വരിയ്ക്കുകയായിരുന്നു ഷിഹാന്‍ ഹുസൈനി.

Shihan Hussaini

എന്തിനാണ് ഹുസൈനി ഇപ്പോള്‍ ഇങ്ങനെ ഒരു സാഹസിക പ്രതിഷേധം നടത്തിയതെന്ന് ആരും ചോദിയ്ക്കരുത്. കാരണം ആള്‍ അല്‍പ്പം സെന്റിമെന്റല്‍ ആകും. കാര്യം നിസാരം അമ്മയുടെ പേരില്‍ അല്‍പ്പം പബ്ളിസിറ്റി തനിയ്ക്ക് ലഭിയ്ക്കും. ഇനി ജയലളിതയാകട്ടെ ഹുസൈനിയെ എക്കാലവും ഓര്‍ക്കാനും സാധ്യതയുണ്ട്.

കുരിശ്ശിലേറുമ്പോള്‍ ധരിച്ച വസ്ത്രത്തില്‍ പോലും ഹുസൈനി 'അമ്മ' എന്ന് എഴുതിയിട്ടുണ്ടായിരുന്നു.വിജയ് നായകനായ ബദ്രി ഉള്‍പ്പടെയുള്ള ചിത്രങ്ങളില്‍ ഹുസൈനി അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ അവതാരകന്‍ കൂടിയാണ് ഹുസൈനി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+