ദിലീപിന്റെ കണ്ടകശനി ധനുഷിനും...!! ആദ്യം സുചി ലീക്ക്‌സ്...ഇപ്പോഴിതാ അടുത്ത പണി..! നാണക്കേട് !!

  • By: Anamika
Subscribe to Oneindia Malayalam

ചെന്നൈ: തമിഴ്‌സിനിമയിലെ ചിന്ന സൂപ്പര്‍സ്റ്റാറാണ് ധനുഷ്. ചെയ്യുന്ന സിനിമകളൊക്കെവിജയിക്കുന്നുണ്ട്. നല്ല നടനെന്ന പേരും ഉണ്ട്. പക്ഷേ വ്യക്തി ജീവിതത്തില്‍ അടുത്തകാലത്തായി ധനുഷിന് കഷ്ടകാലമാണ്. മാതാപിതാക്കള്‍ ആരെന്നുള്ള നിയമപോരാട്ടവും സുചി ലീക്ക്‌സുമെല്ലാം നടനെ വേട്ടയാടി. എല്ലാ കഴിഞ്ഞല്ലോ എന്ന് സമാധാനിക്കുമ്പോളിതാ അടുത്ത അടി. മലയാളത്തിൽ ദിലീപിനെ പോലെ തമിഴിൽ ധനുഷിനാണ് കണ്ടകശനി.

ദിലീപിനെ തകര്‍ക്കാന്‍ ശത്രുക്കളുടെ ഗൂഢാലോചന !! നടക്കുന്നത് പകപോക്കല്‍ !! ലക്ഷ്യം ദിലീപ് മാത്രമല്ല !

ദിലീപിന് മാത്രമല്ല..സഹോദരിക്കും പണി കൊടുത്ത് അപ്പുണ്ണി..!! പോലീസ് നിർണായക നീക്കത്തിന്..!!

എല്ലാം പുലിവാല്‍

എല്ലാം പുലിവാല്‍

തമിഴിലെ തിരക്കുള്ള താരവും സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ മരുമകനുമായ ധനുഷിനിപ്പോള്‍ കണ്ടകശനിയാണ് എന്ന് പറയാതെ വയ്യ. അതുപോലെയാണ് അടുത്തിടെ ധനുഷിന്റെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍. എല്ലാം പുലിവാല്‍.

മോഷണക്കുറ്റം

മോഷണക്കുറ്റം

പുതിയതായി മോഷണക്കുറ്റമാണ് ധനുഷിന്റെ തലയിലായിരിക്കുന്നത്. മോഷ്ടിച്ചത് എന്താണെന്നാല്ലേ. വൈദ്യുതി. താരത്തിന്റേ കാരവനിലേക്കാണ് വൈദ്യുതി മോഷണം നടന്നത്.

നാണക്കേട്

നാണക്കേട്

തേനി ജില്ലയിലെ ആണ്ടിപ്പട്ടിയിലെ മുത്തുരംഗപുരത്താണ് ധനുഷിനെ നാണം കെടുത്തിയ സംഭവം അരങ്ങേറിയത്. കുടുംബത്തോടൊപ്പം ക്ഷേത്രദര്‍ശനത്തിന് എത്തിയതായിരുന്നു ധനുഷ്.

കാരവനിലേക്ക് മോഷണം

കാരവനിലേക്ക് മോഷണം

റോഡരികില്‍ നിര്‍ത്തിയിട്ട കാരവനിലേക്ക് സമീപത്തെ വൈദ്യുതി പോസ്റ്റില്‍ നിന്നും അനധികൃതമായി വൈദ്യുതി ചോര്‍ത്തുകയായിരുന്നു. ക്ഷേത്രദര്‍ശനത്തിനും ഉച്ചഭക്ഷണത്തിനും ശേഷം ധനുഷും കുടുംബവും ഈ കാരവനിലായിരുന്നു വിശ്രമിച്ചത്.

നാട്ടുകാരുടെ പരാതി

നാട്ടുകാരുടെ പരാതി

ഗ്രാമവാസികളാണ് വൈദ്യുതി മോഷണം നടക്കുന്നുവെന്ന വിവരം അധികൃതരെ അറിയിച്ചത്. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അധികൃതര്‍ സ്ഥലത്തെത്തുകയും ധനുഷിന്റെ ഡ്രൈവര്‍ വീരപ്പന് നോട്ടീസ് നല്‍കുകയും ചെയ്തു.

പിഴ ഈടാക്കി

പിഴ ഈടാക്കി

ഈ സമയം ധനുഷും കുടുംബവും കാറില്‍ ചെന്നൈയിലേക്ക് മടങ്ങിയിരുന്നു. ധനുഷിന്റെ കാരവന്‍ വൈദ്യുതി വകുപ്പ് പിടിച്ചെടുത്തി. ഡ്രൈവറില്‍ നിന്നും 15, 731 രൂപ പിഴ ഈടാക്കുകയും ചെയ്തു.

കുടുംബ ക്ഷേത്രത്തിലേക്ക്

കുടുംബ ക്ഷേത്രത്തിലേക്ക്

കുടുംബക്ഷേത്രമായ കസ്തൂരി മങ്കമ്മാള്‍ ക്ഷേത്രത്തിലാണ് ധനുഷും കുടുംബവും പ്രാര്‍ത്ഥനയ്‌ക്കെത്തിയത്. ഭാര്യ ഐശ്വര്യ, മാതാപിതാക്കള്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഗ്രാമത്തിലെ നിരവധി പാവങ്ങള്‍ക്ക് സാമ്പത്തിക സഹായം കൂടി വിതരണം ചെയ്താണ് താരകുടുംബം മടങ്ങിയത്.

English summary
Actor Dhanush’s driver fined for alleged power theft
Please Wait while comments are loading...