കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫിറ്റ്നസ്സ് പരിശീലകനെ തട്ടിക്കൊണ്ടുപോയ കേസിൽ കന്നഡ നടൻ ദുനിയാ വിജയ് അറസ്റ്റിൽ

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: ഫിറ്റ്നസ് സെന്റർ പരിശീലകനെ തട്ടിക്കൊണ്ടുപോയ കേസിൽ കന്നട നടൻ ദുനിയ വിജയിയെ പോലീസ് അറസ്റ്റ് ചെയ്തു, ഞായറാഴ്ച രാവിലെയാണ് ദുനിയ വിജയ് അറസ്റ്റിലാകുന്നത്. വിജയിയുടെ ഫിറ്റ്നസ് പരിശീലകനായിരുന്ന കട്ടിയെന്ന കൃഷ്ണ മൂർത്തിയുടെ മരുമകൻ മാരുതി ഗൗഡയെ ദുനിയ വിജയ് തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി.

അച്ചന്‍മാരെത്തി... ഇനി ഖാസിമാരോ? ആ വമ്പന്‍കൂടി വന്നാൽ... ശ്രീധരൻ പിള്ള കേരളത്തിന്റെ അമിത് ഷാ ആകുമോ?അച്ചന്‍മാരെത്തി... ഇനി ഖാസിമാരോ? ആ വമ്പന്‍കൂടി വന്നാൽ... ശ്രീധരൻ പിള്ള കേരളത്തിന്റെ അമിത് ഷാ ആകുമോ?

ഗൂഡാലോചന, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് വിജയിക്കെതിരെ കേസെടുത്തിരിക്കുന്നത്. തട്ടിക്കൊണ്ടുപോകുന്നതിന് മുൻപ് മാരുതി ഗൗഡയും ദുനിയാ വിജയിയും തമ്മിൽ തർക്കം ഉണ്ടായതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

തർക്കം

തർക്കം

നടൻ ദുനിയ വിജയിയും മാരുതി ഗൗഡയും തമ്മിൽ വാക്കേറ്റം ഉണ്ടായതിന് ദൃക്സാക്ഷിസാക്ഷികളുണ്ട്. അംബേദ്കർ‌ ഭവനിൽ നടന്ന ബോഡി ബിൽഡിംഗ് മത്സരത്തിൽ മുഖ്യാതിഥിയായിരുന്നു വിജയ്. മാരുതി ഗൗഡ മത്സരത്തിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു. സ്റ്റേജിൽവെച്ച് മാരുതി ഗൗഡ ദുനിയാ വിജയിയേ രൂക്ഷമായി നോക്കിയെന്നാരോപിച്ച് നടന്റെ കൂടെയുണ്ടായിരുന്ന ചിലരാണ് ആദ്യം മാരുതി ഗൗഡയെ മർദ്ദിച്ചത്.

കാരണം

കാരണം

ഇവർ പിന്നീട് വണ്ടിയിൽ കയറ്റ് മാരുതി ഗൗഡയേ കൊണ്ടുപോയി. വിജയിയുടെ മുൻ ട്രെയിനറും മാരുതി ഗൗഡയുടെ അമ്മാവനുമായ കൃഷ്ണ മൂർത്തിയെ പറ്റി ചില കാര്യങ്ങൾ ചോദിച്ചു. നിങ്ങൾ ഇതെന്തിനാണ് അന്വേഷിക്കുന്നത് എന്ന് ചോദിച്ചപ്പോൾ വിജയിയും കൂടെയുണ്ടായിരുന്നവരും ചേർന്ന് മർദ്ദിക്കുകയായിരുന്നുവെന്ന് മാരുതി ഗൗഡ പറയുന്നു. തന്നെ ആരാധകർ മർദ്ദിച്ചുവെന്ന് പറയിപ്പിക്കാൻ ഇവർ ശ്രമിച്ചു. ഈ ദൃശ്യങ്ങൾ ദുനിയാ വിജയ് മൊബൈലിൽ ചിത്രീകരിക്കാൻ ശ്രമിച്ചതായും മാരുതി ഗൗഡ പറഞ്ഞു.

ചികിത്സയിൽ

ചികിത്സയിൽ

തുടർന്ന് കട്ടി മരുമകനെ തട്ടിക്കൊണ്ടുപോയി എന്ന് കാണിച്ച് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മാരുതി ഗൗഡ വിക്രം ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിന് മുൻപും നിരവധി ആരോപണങ്ങൾ ഉന്നയിക്കപ്പെട്ട നടനാണ് ദുനിയ വിജയ്. സിനിമാ ചിത്രീകരണത്തിനിടെ ജൂനിയർ ആർട്ടിസ്റ്റുകൾ ഡാമില്ഡ‍ വീണു മരിച്ച സംഭവത്തിലും ദുനിയാ വിജയ്ക്കെതിരെ കേസെടുത്തിരുന്നു.

ജാമ്യത്തിൽ

ജാമ്യത്തിൽ

ദുനിയാ വിജയ് നായകനായ മാസ്തി ഗുഡി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഹെലികോപ്റ്ററിൽ നിന്നും ഡാമിലേക്ക് ചാടിയ രണ്ട് ജൂനിയർ ആർട്ടിസ്റ്റുകൾ വെള്ളത്തിൽ മുങ്ങി മരിച്ചിരുന്നു. നീന്തലറിയാത്ത ഇവർ മുങ്ങി മരിക്കുകയും ഒപ്പമുണ്ടായിരുന്ന ദുനിയാ വിജയ് സുരക്ഷാ ഉപകരണങ്ങൾ ധരിച്ചതിനാൽ രക്ഷപെടുകയുമായിരുന്നു. സംഭവത്തിൽ ചിത്രത്തിന്റെ നിർമാതാവ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തിരുന്നു. നിർമാതാവിനെ നിയമ നടപടികളിൽ നിന്നും രക്ഷപെടുത്താൻ ശ്രമിച്ചെന്നാരോപിച്ചായിരുന്നു വിജയ്ക്കെതിരെ കേസെടുത്തത്. ഈ കേസിൽ വിജയ് പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു.

പ്രതീക്ഷയോടെ ജെയ്ബുന്നീസ.... ഹരിയാനയില്‍ മോദി കെയറിന്റെ നേട്ടം ജീവന്‍ രക്ഷിക്കും!!പ്രതീക്ഷയോടെ ജെയ്ബുന്നീസ.... ഹരിയാനയില്‍ മോദി കെയറിന്റെ നേട്ടം ജീവന്‍ രക്ഷിക്കും!!

English summary
Actor Duniya Vijay arrested in abduction case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X