കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാദ്രി കൊലപാതകം,കുറ്റവാളികള്‍ നിയമത്തിനുമുന്നില്‍ വരുമെന്ന് പ്രതീക്ഷയില്ലെന്ന് ഫര്‍ഹാന്‍ അക്തര്‍

  • By Sruthi K M
Google Oneindia Malayalam News

മുംബൈ: ദാദ്രി കൊലപാതകത്തെക്കുറിച്ച് ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തരും പ്രതികരിച്ചു. പല വിഷയങ്ങളിലും അഭിപ്രായം പറഞ്ഞ് വിവാദങ്ങളില്‍പ്പെടുക എന്നത് ബോളിവുഡ് താരങ്ങളുടെ സ്ഥിരം പരിപാടിയാണല്ലോ. എന്നാല്‍, ഇനിയും നിശബ്ദരായി ഇരിക്കാന്‍ കഴിയില്ലെന്നാണ് താരം പറയുന്നത്.

കൊലപാതകത്തിന് പിന്നില്‍ ഉള്ളവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍, കുറ്റവാളികള്‍ നിയമത്തിനുമുന്നില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നാണ് ഫര്‍ഹാന്‍ പറയുന്നത്. കൊലപാതകത്തിന്റെ പേരില്‍ നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പാണെന്നാണ് താരം പറഞ്ഞത്. ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഇങ്ങനെ പ്രതികരിച്ചത്.

farhan-akhtar

കാട്ടുനീതി അനുവദിക്കാനാകില്ല, എന്തുകൊണ്ട് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു എന്നും താരം ചോദിക്കുന്നു. സംഭവം നടന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞു, എന്നിട്ടും ഒരു ശിക്ഷയും ആര്‍ക്കും ലഭിച്ചിട്ടില്ല. ഇന്ത്യക്ക് ഓരോ ദിവസവും നാണം കൊണ്ട് തലകുനിക്കേണ്ടി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഇനിയൊരു ദാദ്രി സംഭവം ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും ഫര്‍ഹാന്‍ പറയുന്നു. ഒരു കൂട്ടം ഭ്രാന്തന്മാരാണ് ഈ കൃത്യം ചെയ്തതെന്ന് പറയുമ്പോള്‍ ആര്‍ക്കാണ് ചിന്താശേഷി നഷ്ടപ്പെട്ടതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും താരം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

The Shame of Dadri and thwarting of the Mahatma's dream.

Posted by Farhan Akhtar LIVE on Friday, October 2, 2015

English summary
Farhan Akhtar's reaction to Dadri outrage: Not just an open letter, but a mirror to a 'sick' society
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X