Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി സുഹൃത്തിന്റെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍, ദുരൂഹതയെന്ന് പോലീസ്

മുംബൈ: 21 കാരിയായ യുവനടിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ കണ്ഡിവി അപ്പാര്‍ട്ട്‌മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഹിന്ദി സിനിമയില്‍ ചെറി ചെറിയ വേഷങ്ങളില്‍ അഭിനയിക്കുന്ന രുഖ്‌സാര്‍ ഖാന്‍ ആണ് മരിച്ചത്. സുഹൃത്തായ പായല്‍ ബഞ്ജാരയുടെ അപ്പാര്‍ട്ട്‌മെന്റിലാണ് കഴിഞ്ഞ ശനിയാഴ്ച രുഖ്‌സാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരിക്കുന്നതിന്റെ തലേ ദിവസം രാത്രി രുഖ്‌സാറും പായല്‍ ബഞ്ജാരയും രണ്ട് ആണ്‍സുഹൃത്തുക്കളും ചേര്‍ന്ന് ഈ അപ്പാര്‍ട്ട്‌മെന്റില്‍ പാര്‍ട്ടി നടത്തിയിരുന്നു എന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ലഹരി പദാര്‍ഥങ്ങള്‍ മദ്യത്തില്‍ കലര്‍ത്തി ഇവര്‍ ഉപയോഗിച്ചിരുന്നത്രെ. രാത്രി പാര്‍ട്ടി കഴിഞ്ഞ ശേഷം പായല്‍ ബഞ്ജാരയും ആണ്‍സുഹൃത്തുക്കളും അപ്പാര്‍ട്ട്‌മെന്റ് വിട്ടുപോയി എന്നാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്.

murder

അതേസമയം നടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട് എന്നാണ് പോലീസ് സംശയിക്കുന്നത്. മരണ കാരണം എന്താണ്, നടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടോ തുടങ്ങിയ പ്രധാനപ്പെട്ട് കാര്യങ്ങളെല്ലാം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലേ വ്യക്തമാകൂ എന്നാണ് പോലീസ് പറയുന്നത്. ബഞ്ജാരയുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പോലീസിന് ഒഴിഞ്ഞ മദ്യക്കുപ്പികളും മറ്റും കിട്ടിയിട്ടുണ്ട്.

മൃതദേഹത്തില്‍ മുറിവുകളൊന്നും കാണാനില്ല എന്ന് പോലീസ് പറഞ്ഞു. ഗോവണ്ടി സ്വദേശിനിയായ രുഖ്‌സാര്‍ ഖാന്‍ രണ്ട് വര്‍ഷം മുമ്പാണ് ഈവന്റ് മാനേജരായ പായല്‍ ബഞ്ജാരെയെ പരിചയപ്പെടുന്നത്. പായലിന്റെ സുഹൃത്തുക്കളാണ് രാത്രി പാര്‍ട്ടിക്കെത്തിയ രണ്ട് ചെറുപ്പക്കാര്‍. ഇവര്‍ സിനിമാ ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+